മലയാള സിനിമയിലെ മികച്ച നടിമാരുടെ കൂട്ടത്തിലാണ് രജിഷ വിജയന് സ്ഥാനം. അനുരാഗ കരിക്കിൻ വെള്ളമെന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലരങ്ങേറ്റം കുറിച്ച രജിഷക്ക് ആ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം സ്വന്തമാക്കാനായി. അതിന് ശേഷം നായികാ പ്രാധാന്യമുള്ള ഒട്ടേറെ ചിത്രങ്ങളിലഭിനയിച് കയ്യടി നേടിയ ഈ നടി കർണ്ണൻ, ജയ് ഭീം എന്നീ ഗംഭീര തമിഴ് ചിത്രങ്ങളിലെ നായികാ വേഷം ചെയ്‌തും വലിയ കയ്യടിയാണ് നേടിയത്. മലയാളത്തിൽ ഫൈനൽസ്, ജൂൺ, സ്റ്റാൻഡ് അപ്, ഹോ ഖോ, ലവ് എന്നീ ചിത്രങ്ങളിൽ ഗംഭീര പ്രകടനമാണ് രജിഷ നൽകിയത്. ഇപ്പോഴിതാ, ഈ നടി നായികാ വേഷം ചെയ്യുന്ന കീടമെന്ന ചിത്രവും റിലീസിനൊരുങ്ങുകയാണ്. എന്നാൽ ഇപ്പോൾ റേഡിയോ മിര്‍ച്ചിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ, സിനിമയിലെ ഐറ്റം ഡാൻസിനെ കുറിച്ച് രജിഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഐറ്റം ഡാന്‍സ് കളിക്കാന്‍ തനിക്ക് ഇഷ്ടമല്ലെന്നും, എന്നാൽ അതിനർത്ഥം ഗ്ലാമറസായുള്ള റോളുകൾ ചെയ്യില്ലെന്നോ, അല്ലെങ്കില്‍ ആ രീതിയിലുള്ള വസ്ത്രങ്ങള്‍ ഇടിലെന്നോ അല്ലെന്നും രജിഷ കൂട്ടിച്ചേർക്കുന്നു. അത് പോലുള്ള വേഷങ്ങള്‍ താൻ അശ്ലീലമായി കാണാത്തിടത്തോളം തനിക്കു അതില്‍ പ്രശ്നമില്ലെന്നാണ് ഈ നടി പറയുന്നത്. ശരീരത്തിന് അനുയോജ്യമാണെങ്കില്‍ അത്തരം വസ്ത്രങ്ങള്‍ ധരിക്കുമെന്നും, കൈ കാണിക്കില്ല, വയറ് കാണിക്കില്ല എന്നത് പോലുള്ള പ്രശനങ്ങളൊന്നും തനിക്കില്ലെന്നും അവർ വിശദീകരിക്കുന്നു. എന്നാൽ, അതിനെ ഒബ്ജക്ടിഫൈ ചെയ്യുന്നതാണ് തനിക്കു യോജിക്കാൻ കഴിയാത്തതെന്നു രജിഷ പറഞ്ഞു. ഐറ്റം ഡാൻസിൽ അതിലെ പാട്ടും, പാട്ടിലെ വരികളും, ക്യാമറ ആംഗിളും, സൂം ചെയ്യുന്ന രീതിയും, അതിലെ ഡാന്‍സ് മൂവ്മെന്റ്സുമൊക്കെ മനുഷ്യ ശരീരത്തെ ഒബ്ജക്ടിഫൈ ചെയ്യുകയാണെന്നും, അതുകൊണ്ടാണ് അതിനോട് വിയോജിപ്പുള്ളതെന്നും ഈ നടി വ്യക്തമാക്കുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.