ഇന്നലെയാണ് ഏവരും കാത്തിരുന്ന സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം ജയിലർ പ്രേക്ഷകരുടെ മുന്നിലെത്തിയത്. വമ്പൻ സ്വീകരണം ലഭിച്ച ഈ നെൽസൺ ദിലീപ്കുമാർ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. കേരളത്തിലും ആവേശകരമായ സ്വീകരണമാണ് ജയിലർ നേടിയത്. അതിന് കാരണം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്നതായിരുന്നു. ഇന്ന് വരെ ഒരു രജനികാന്ത് ചിത്രത്തിനും ലഭിക്കാത്ത വരവേൽപ്പാണ് ഈ ചിത്രത്തിന് ലഭിച്ചത് എന്നത് തന്നെ അതിന് തെളിവാണ്. ഇപ്പോഴിതാ ജയിലറിന്റെ ആദ്യ ദിന കേരള കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ അത് വീണ്ടും തെളിയിക്കപ്പെടുകയാണ്. രജനികാന്തിന്റെ കരിയറിൽ ആദ്യമായി കേരളത്തിൽ നിന്ന് ആദ്യ ദിനം 5 കോടിക്ക് മുകളിൽ കളക്ഷൻ നേടുന്ന ഒരു ചിത്രം സംഭവിച്ചിരിക്കുകയാണ്.
ട്രേഡ് അനലിസ്റ്റുകൾ പുറത്ത് വിടുന്ന ആദ്യ കണക്കുകൾ പ്രകാരം, ജയിലർ കേരളത്തിൽ നിന്നും നേടിയ ആദ്യ ദിന ഗ്രോസ് അഞ്ചിനും അഞ്ചര കോടിക്കും ഇടയിലാണ്. മാത്രമല്ല, ഈ വർഷം ഒരു സിനിമ കേരളത്തിൽ നിന്നും നേടുന്ന ഏറ്റവും വലിയ ഓപ്പണിങ് ഡേ ഗ്രോസ് കൂടിയാണ് ജയിലർ സ്വന്തമാക്കിയത്. നാലര കോടിയോളം ആദ്യ ദിനം ഗ്രോസ് നേടിയ ദളപതി വിജയ് ചിത്രം വാരിസിനെയാണ് ജയിലർ മറികടന്നത്. സൺ പിക്ചേഴ്സ് നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ശ്രീ ഗോകുലം മൂവീസാണ്. മാത്യു എന്ന മരണ മാസ്സ് കഥാപാത്രമായി ഇതിൽ വരുന്ന മോഹൻലാലിന്റെ സാന്നിധ്യം കേരളത്തിലും മോഹൻലാലിൻറെ ശക്തി കേന്ദ്രമായ ഗൾഫിലും വമ്പൻ മുന്നേറ്റമാണ് ജയിലറിന് നൽകിയത്
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.