ലേഡി സൂപ്പർ സ്റ്റാർ നയൻ താര പ്രധാന വേഷത്തിലെത്തിയ കോലമാവ് കോകില, ശിവകാർത്തികേയൻ നായകനായി എത്തിയ ഡോക്ടർ എന്നീ സൂപ്പർ ഹിറ്റുകൾ നമ്മുക്ക് സമ്മാനിച്ച സംവിധായകൻ ആണ് നെൽസൺ ദിലീപ്കുമാർ. ഇപ്പോൾ ദളപതി വിജയ് നായകനായ തന്റെ പുതിയ ചിത്രമായ ബീസ്റ്റിന്റെ പോസ്റ്റ്- പ്രൊഡക്ഷൻ ജോലികളിൽ ആണ് അദ്ദേഹം. ആരാധകർ ഏറെ കാത്തിരിക്കുന്ന ഈ വമ്പൻ ചിത്രം നിർമ്മിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. വരുന്ന ഏപ്രിൽ പതിനാലിന് ബീസ്റ്റ് റിലീസ് ചെയ്യുമെന്നുള്ള വിവരങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, പുതിയ വാർത്തകൾ പ്രകാരം ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൺ ദിലീപ്കുമാർ ഒരുക്കാൻ പോകുന്നത് തലൈവർ സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ ചിത്രമാണ്. സൺ പിക്ചേഴ്സ് തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുക എന്നും അധികം വൈകാതെ തന്നെ ഇതിന്റെ ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടാകുമെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കോലമാവ് കോകില, ഡോക്ടർ, ബീസ്റ്റ് എന്നീ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയ അനിരുദ്ധ് രവിചന്ദര് തന്നെയാവും ഈ ചിത്രത്തിനും സംഗീതമൊരുക്കുക എന്നാണ് സൂചന. ഏതായാലും ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം വരാൻ കാത്തിരിക്കുകയാണ് രജനികാന്ത് ആരാധകർ. സിരുതൈ ശിവ ഒരുക്കിയ അണ്ണാത്തെ എന്ന ചിത്രത്തിലാണ് രജനികാന്ത് ഇതിനു മുൻപ് അഭിനയിച്ചത്. തമിഴിലെ പുതിയ തലമുറയിലെ സംവിധായകർക്കൊപ്പം കൈകോർക്കാൻ ഉത്സാഹം കാണിക്കുന്ന നടൻ കൂടിയാണ് രജനികാന്ത്. പാ രഞ്ജിത്ത്, കാർത്തിക് സുബ്ബരാജ് എന്നിവർക്കൊപ്പവും രജനികാന്ത് കൈകോർത്ത ചിത്രങ്ങൾ വന്നിരുന്നു. ദളപതി വിജയ് നായകനായ നെൽസൺ ചിത്രം ബെസ്റ്റിലെ ആദ്യ ഗാനം ഫെബ്രുവരി പതിനാലിന് റിലീസ് ചെയ്യാൻ പോകുന്നത് കൊണ്ട് തന്നെ അതിനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ നെൽസൺ ദിലീപ്കുമാർ എന്ന സംവിധായകന്റെ ആരാധകർ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.