[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഐശ്വര്യ ലക്ഷ്മി ഡേറ്റിങ് ആപ്പിൽ ?; കിടിലൻ മറുപടിയുമായി താരം..!

മലയാളത്തിന്റെ പ്രിയ നായികയായ ഐശ്വര്യ ലക്ഷ്മി നായികാ വേഷം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അർച്ചന 31 നോട്ട് ഔട്ട്. അടുത്ത ആഴ്ച റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ എന്റെർറ്റൈനെർ ആണ്. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം, അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഓൺലൂകേർസ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ ലക്ഷ്മി വെളിപ്പെടുത്തിയ ചില കാര്യങ്ങൾ ആണ് വൈറൽ ആവുന്നത്. ഐശ്വര്യ ലക്ഷ്മി ഏതെങ്കിലും ഡേറ്റിംഗ് ആപ്പിൽ ഉണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. അതിനു ഐശ്വര്യ നൽകിയതും ഒരു കിടിലൻ മറുപടി തന്നെയാണ്.

അങ്ങനെ ഡേറ്റിങ് ആപ്പിൽ അക്കൗണ്ട് തുടങ്ങി ഒരാളെ കണ്ടെത്തേണ്ട അവസ്ഥ വരുമ്പോൾ താൻ തന്നെ ഒരെണ്ണം ശരിക്കും തുടങ്ങി, തന്റെ തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഷെയർ ചെയ്‌തോളാം എന്നാണ് ഐശ്വര്യ പറയുന്നത്. മാത്രമല്ല ഇപ്പോൾ തന്റെ പേരിൽ എന്ന രീതിയിൽ ഏതെങ്കിലും അക്കൗണ്ട് പ്രചരിക്കുന്നുണ്ട് എങ്കിൽ അത് വ്യാജ പ്രൊഫൈൽ ആയിരിക്കുമെന്നും ഐശ്വര്യ വ്യക്തമാക്കി. ഏതു ആപ്പിൽ ആണ് അങ്ങനെ തന്റെ പേരിൽ ഒരു അക്കൗണ്ട് കണ്ടത് എന്നും ഐശ്വര്യ ചോദിക്കുന്നുണ്ട്. കല്യാണം എന്ന വ്യവസ്ഥിതിയോടു തീരെ താല്പര്യം ഇല്ലാത്ത ആളാണ് താൻ എന്നും. ഏതെങ്കിലും കാലത്തു ഇനി കല്യാണത്തെ പറ്റി ചിന്തിച്ചാൽ പോലും അത് ഒരിക്കലും ഒരു അറേഞ്ച്ഡ് കല്യാണം ആവില്ല എന്നാണ് ഐശ്വര്യ തീർത്തു പറയുന്നത്.

ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.