സൂപ്പർ സ്റ്റാർ രജനികാന്ത് നായകനാവുന്ന പുതിയ ചിത്രമായ കാലാ വരുന്ന ജൂൺ ഏഴിനാണ് റിലീസ് ചെയ്യുന്നത്. ഏപ്രിൽ 27 ന് ആണ് ഈ ചിത്രം റിലീസ് ചെയ്യുവാൻ തീരുമാനിച്ചിരുന്നെങ്കിലും തമിഴ് നാട്ടിലെ സിനിമാ സമരം മൂലം ഈ ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു. തമിഴ് നാട്ടിൽ കാലായ്ക്കുവേണ്ടി ജൂൺ മാസത്തിൽ വേറെ ഒരു റിലീസും ഇല്ലെങ്കിലും കേരളത്തിലെ സ്ഥിതി അതല്ല. രജനികാന്ത് ചിത്രം കേരളത്തിൽ നന്നായി വിയർക്കേണ്ടി വരുമെന്നുറപ്പാണ്. കാരണം ജൂൺ പതിനാലു മുതൽ ഈദ് റിലീസ് ആയി മലയാളത്തിൽ എത്തുന്നത് മൂന്നു വമ്പൻ ചിത്രങ്ങൾ ആണ്. ജൂൺ പതിനാലിന് എത്തുന്നത് മലയാളത്തിന്റെ താര ചാചക്രവർത്തിയായ മോഹൻലാൽ നായകനാവുന്ന നീരാളിയാണ്. ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്ത ഈ ചിത്രം ഒരു ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് നവാഗതനായ സാജു തോമസ് ആണ്.
ജൂൺ പതിനഞ്ചിനും രണ്ടു ബിഗ് റിലീസുകൾ ആണ് മോളിവുഡിൽ എത്തുക. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികൾ ആണ്. ദി ഗ്രേറ്റ് ഫാദർ ഒരുക്കിയ ഹനീഫ് അദനി രചിച്ച ഈ ചിത്രം നവാഗതനായ ഷാജി പാടൂർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രമായി ഒരുക്കിയിരിക്കുന്ന അബ്രഹാമിന്റെ സന്തതികൾ നിർമ്മിച്ചിരിക്കുന്നത് ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ്.
പൃഥ്വിരാജ് ചിത്രമായ മൈ സ്റ്റോറി ആണ് മൂന്നാമത്തെ വമ്പൻ മോളിവുഡ് റിലീസ്. നവാഗതയായ റോഷ്‌നി ദിനകർ നിർമ്മിച്ച് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ശങ്കർ രാമകൃഷ്ണൻ ആണ്. പൃഥ്വിരാജ്- പാർവതി ജോഡികൾ അഭിനയിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് ത്രില്ലർ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നീരാളി, അബ്രഹാമിന്റെ സന്തതികൾ എന്നിവയുടെ പോസ്റ്ററുകൾ എത്തുകയും ശ്രദ്ധ നേടുകയും ചെയ്തപ്പോൾ മൈ സ്റ്റോറിയുടെ ട്രൈലെർ വരികയും ഗംഭീര പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിട്ടുണ്ട്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.