ശിവകാർത്തികേയൻ- ഫഹദ് ഫാസിൽ ടീം അഭിനയിച്ച മോഹൻ രാജ ചിത്രമായ വേലൈക്കാരൻ ഗംഭീര പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. 24 എ എം സ്റ്റുഡിയോയുടെ ബാനറിൽ ആർ ഡി രാജ നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് മോഹൻ രാജ തന്നെയാണ്. നയൻ താരയാണ് ഈ ചിത്രത്തിലെ നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. ശിവകാർത്തികേയൻ നായക വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഫഹദ് ഫാസിൽ എത്തിയിരിക്കുന്നത്. ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് സ്വന്തമാക്കിയ ചിത്രമായി വേലൈക്കാരൻ മാറി കഴിഞ്ഞു. ഫഹദ് ഫാസിലിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഇപ്പോഴിതാ വേലൈക്കാരൻ ടീമിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത് മറ്റാരുമല്ല, സാക്ഷാൽ രജനികാന്ത് തന്നെയാണ്. വേലയ്ക്കാരൻ എന്ന ചിത്രം കണ്ട അദ്ദേഹം, തനിക്കു ചിത്രം ഒരുപാട് ഇഷ്ടമായെന്നും ഇത്തരത്തിലുള്ള മികച്ച വിഷയം പ്രതിപാദിക്കുന്ന ഒരു ചിത്രം ഒരുക്കിയ അണിയറ പ്രവത്തകരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് ഈ ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. ഭക്ഷണത്തിൽ മായം കലർത്തുന്ന ഫുഡ് കോർപറേറ്റുകളുടെ നടപടികളുമായി ബന്ധപ്പെട്ടാണ് ഈ ചിത്രത്തിന്റെ കഥ മുന്നോട്ടു നീങ്ങുന്നത്. മുപ്പതു വർഷം മുൻപ് ഇതേ പേരിൽ ഒരു ചിത്രത്തിൽ രജനികാന്തും അഭിനയിച്ചിരുന്നു.
ശിവകാർത്തികേയൻ, ഫഹദ് ഫാസിൽ, നയൻ താര എന്നിവർക്ക് ഒപ്പം പ്രകാശ് രാജ്, രോഹിണി, സ്നേഹ, സതീഷ്, റോബോ ശങ്കർ എന്നിവരും ഈ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ഗാനങ്ങൾ മികച്ചു നിന്നപ്പോൾ അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതവും ഗംഭീരമായിരുന്നു. റാംജിയാണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത്. ഫഹദ് ഫാസിലിന്റെ സാന്നിധ്യം കേരളത്തിലും ഈ ചിത്രത്തിന് മികച്ച തുടക്കം ആണ് സമ്മാനിച്ചിരിക്കുന്നതു.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.