പ്രശസ്ത സംവിധായകൻ എ ആർ മുരുഗദോസ് ഒരുക്കിയ പുതിയ ചിത്രമാണ് ദർബാർ. സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന ഈ ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ആണ് നായികാ വേഷം ചെയ്തിരിക്കുന്നത്. അടുത്ത മാസം പൊങ്കൽ റിലീസ് ആയാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. അനിരുദ്ധ് ഈ ചിത്രത്തിന് വേണ്ടി ഒരുക്കിയ ഗാനങ്ങൾ ഇപ്പോഴേ സൂപ്പർ ഹിറ്റായി കഴിഞ്ഞു. അതോടൊപ്പം ആ ഓഡിയോ ലോഞ്ച് ചടങ്ങിൽ വെച്ച് എ ആർ മുരുഗദോസ് പറഞ്ഞ ഒരു മറുപടിയും വമ്പൻ ഹിറ്റാണ്. ദളപതി വിജയ്, തല അജിത് അതുപോലെ ഇപ്പോൾ തലൈവർ രജനികാന്ത് എന്നിവരെ വെച്ച് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള എ ആർ മുരുഗദോസിനോട് അവതാരക ചോദിച്ചത് ദളപതി, തല, തലൈവർ എന്നിവർ തമ്മിലുള്ള ഒരു സാമ്യം എന്തെന്നാണ്.
അതിനു മറുപടി ആയി എ ആർ മുരുഗദോസ് പറഞ്ഞത് തലൈവർ വേറെ ലെവൽ ആണെന്നും അദ്ദേഹത്തെ ആരുമായും താരതമ്യപ്പെടുത്താൻ പറ്റില്ല എന്നുമാണ്. തലൈവരോട് മത്സരിക്കാൻ തലൈവർക്കു മാത്രമേ സാധിക്കു എന്നും അദ്ദേഹം എല്ലാവരിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒരു പ്രതിഭാസം ആണെന്നും ഈ സംവിധായകൻ പറയുന്നു. അജിത്തിനെ നായകനാക്കി ദീന എന്ന ചിത്രം ഒരുക്കിയിട്ടുള്ള എ ആർ മുരുഗദോസ് വിജയ്‌യെ നായകനാക്കി ഒരുക്കിയ ചിത്രങ്ങൾ ആണ് തുപ്പാക്കി, കത്തി, സർക്കാർ എന്നിവ. എ ആർ മുരുഗദോസ് സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രത്തിലെ നായകൻ തല അജിത് ആണെന്ന് സ്ഥിതീകരിക്കാത്ത വാർത്തകൾ ഉണ്ട്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.