[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സൂര്യയുടെ കരിയറിലെ ആദ്യത്തെ ആ പെർഫോമൻസ് തനിക്കൊപ്പം; മനസ്സ് തുറന്നു ശാന്തി കൃഷ്ണ

തമിഴിലെ ഇന്നത്തെ സൂപ്പർ താരങ്ങളിൽ ഒരാളാണ് സൂര്യ. നടിപ്പിൻ നായകൻ എന്നറിയപ്പെടുന്ന ഈ താരം തന്റെ അരങ്ങേറ്റം കുറിച്ചത് 1997 ഇൽ റിലീസ് ചെയ്ത നേർക്കു നേർ എന്ന ചിത്രത്തിലൂടെ ആണ്. മണി രത്‌നം നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് വസന്ത് ആണ്. അന്നേ പ്രശസ്ത താരമായി മാറിയ വിജയ് ഈ ചിത്രത്തിൽ സൂര്യക്കൊപ്പം ഉണ്ടായിരുന്നു. സിമ്രാൻ ആയിരുന്നു ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത്. ഒരു കോമഡി ചിത്രമായി ഒരുക്കിയ നേർക്കു നേരിൽ പ്രശസ്ത മലയാള നടി ശാന്തി കൃഷ്ണയും ഒരു നിർണ്ണായക വേഷം ചെയ്തിരുന്നു. സൂര്യ എന്ന നടന്റെ ആദ്യ പെർഫോമൻസ് തനിക്കൊപ്പം ആയിരുന്നു എന്ന് ഓർത്തെടുക്കുകയാണ് ശാന്തി കൃഷ്ണ.

ഓൺലുക്കേഴ്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആണ് ശാന്തി കൃഷ്ണ സൂര്യക്കൊപ്പം ഉള്ള തന്റെ ആദ്യ അനുഭവം ഓർത്തെടുക്കുന്നതു. തന്റെ അനിയൻ ആയാണ് സൂര്യ അതിൽ അഭിനയിച്ചത് എന്നും വളരെ ശാന്തം ആയുള്ള സ്വഭാവം ആയിരുന്നു സുര്യയുടേത് എന്നും ശാന്തി കൃഷ്ണ പറയുന്നു. വളരെ ഭയഭക്തി ബഹുമാനത്തോടെ പെരുമാറുന്ന ഒരാളാണ് സൂര്യ എന്നും ശാന്തി കൃഷ്ണ ഓർത്തെടുക്കുന്നു. മറ്റുള്ളവർ അഭിനയിക്കുമ്പോൾ വളരെ സൂക്ഷ്മമായി അവരുടെ പ്രകടനം നിരീക്ഷിക്കുന്ന ഒരു നടൻ കൂടി ആയിരുന്നു സൂര്യ എന്നും ഇപ്പോൾ സൂര്യ ഇത്ര വലിയ ഉയരത്തിൽ എത്തിനിൽക്കുമ്പോൾ സ്വന്തം അനിയൻ ഇത്ര വലിയ വിജയം നേടിയതിൽ ഉള്ള സന്തോഷം ആണ് തനിക്കു എന്നും ശാന്തി കൃഷ്ണ പറയുന്നു. ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളുമായി തിരക്കിൽ ആണ് ഈ നടി.

മലയാള സിനിമയിൽ എൺപതുകളിൽ എത്തിയ ശാന്തി കൃഷ്ണ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവരുടെ ഒക്കെ കൂടെ അഭിനയിച്ച നടിയാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരുടെ കൂട്ടത്തിൽ ആണ് ശാന്തി കൃഷ്ണയുടെ സ്ഥാനം. തിരിച്ചു വരവിലും ഒട്ടേറെ ഗംഭീര പ്രകടനങ്ങൾ ഈ നടി കാഴ്ച വെച്ച് കഴിഞ്ഞു. നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ തിരിച്ചു വന്ന ശാന്തി കൃഷ്ണയുടെ ഏറ്റവും പുതിയ റിലീസ് ഉൾട ആണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

18 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

19 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.