കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട് എന്ന ചിത്രം മഹാവിജയത്തിലേക്ക് കുതിക്കുമ്പോൾ കയ്യടി നേടുന്ന താരങ്ങളിൽ ഒരാളാണ് ഇതിലെ ഓട്ടോ ഡ്രൈവറായി എത്തിയ രാജേഷ് മാധവൻ. രാജേഷ് മാധവന്റെ കഥാപാത്രം ഇതിൽ പറയുന്ന ഓരോ ഡയലോഗിനും കയ്യടിയാണ്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ കഥാപാത്രം ഈ സിനിമയുടെ വിജയത്തിൽ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല. സുരേഷന്‍ എന്ന ഓട്ടോ ഡ്രൈവറായി ആദ്യവസാനം ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട് രാജേഷ് മാധവനെന്ന ഈ കലാകാരൻ. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, മായാനദി, മിന്നൽ മുരളി, കനകം കാമിനി കലഹം, തൃശിവപേരൂര്‍ ക്ലിപ്തം, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലെ ചെറുതും വലുതുമായ വേഷങ്ങൾ കൊണ്ട് വലിയ ജനപ്രീതിയാണ് ഈ നടൻ നേടിയെടുത്തിരിക്കുന്നത്. കാസർഗോഡ് സ്വദേശിയായ ഈ നടന്റെ ഡയലോഡ് ഡെലിവറി സ്റ്റൈലും ശരീര ഭാഷയുമെല്ലാം വളരെ സ്വാഭാവികമായ ഹാസ്യമാണ് സമ്മാനിക്കുന്നത്.
https://www.facebook.com/rajmadhavan/videos/829107221807528
കോടതിയിലേക്ക് വരാനുള്ള സമൻസ് വരുമ്പോൾ, അന്ന് ഡേറ്റില്ലെന്നും, ആ ദിവസം കാമുകിക്കൊപ്പം ഒരു ഡേറ്റ് ആണെന്നും പറയുന്ന രാജേഷ് മാധവന്റെ ഡയലോഗ് ഇപ്പോൾ തന്നെ സൂപ്പർ ഹിറ്റാണ്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്കു ശേഷം രതീഷ് പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊടിൽ കുഞ്ചാക്കോ ബോബൻ, പി പി കുഞ്ഞികൃഷ്ണൻ, ഗായത്രി ശങ്കർ എന്നിവരും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ബേസിൽ ജോസെഫ്, ഉണ്ണിമായ എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും അഭിനയിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എസ്.ടി.കെ ഫിലിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള, ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്നാണ്.
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
This website uses cookies.