മലയാളത്തിലെ പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ആളാണ് രാജീവ് രവി. ഞാൻ സ്റ്റീവ് ലോപസ്, അന്നയും റസൂലും, കമ്മട്ടിപ്പാടം എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ. കമ്മട്ടിപ്പാടമൊരുക്കി ഒരു വലിയ ഇടവേളയ്ക്കു ശേഷം വീണ്ടും സംവിധായകനായി അദ്ദേഹമെത്തുകയാണ്. കോവിഡ് പ്രതിസന്ധി മൂലം റിലീസ് വൈകിയ സാഹചര്യങ്ങൾ ഉണ്ടായതിനാൽ, ഇപ്പോൾ അദ്ദേഹം സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങൾ ഒരാഴ്ചത്തെ വ്യത്യാസത്തിൽ റിലീസ് ചെയ്യാൻ പോകുന്ന കാഴ്ചയാണ് കാണാൻ പോകുന്നത്. വളരെ അപൂർവ്വമായാണ് ഒരു സംവിധായകന്റെ തന്നെ രണ്ടു ചിത്രങ്ങൾ ഒരാഴ്ചത്തെ വ്യത്യാസത്തിൽ ഒരേ മാർക്കറ്റിൽ റിലീസ് ചെയ്യുന്നത്. മെയ് ഇരുപത്തിയേഴിനു രാജീവ് രവിയൊരുക്കിയ ആസിഫ് അലി- സണ്ണി വെയ്ൻ ചിത്രമായ കുറ്റവും ശിക്ഷയും റിലീസ് ചെയ്യും. തൊട്ടടുത്ത ആഴ്ച തന്നെ അദ്ദേഹത്തിന്റെ നിവിൻ പോളി ചിത്രമായ തുറമുഖം തീയേറ്ററുകളിലെത്തും. ജൂൺ മൂന്നിന് റിലീസ് ആവുന്ന തുറമുഖം ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ്.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസ് കഥ രചിച്ച കുറ്റവും ശിക്ഷയുമെന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് അദ്ദേഹവും മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും ചേർന്നാണ്. ഷറഫുദീൻ, അലൻസിയർ ലോപ്പസ്, സെന്തിൽ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആർ ആണ് ഈ ചിത്രം നിർമ്മിച്ചത്. രാജീവ് രവി ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്ന തുറമുഖം രചിച്ചിരിക്കുന്നത് ഗോപൻ ചിദംബരനാണ്. മിനി സ്റ്റുഡിയോയുടെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിച്ച ഈ ചിത്രത്തിൽ ഇന്ദ്രജിത്, ജോജു ജോർജ്, അർജുൻ അശോകൻ, മണികണ്ഠൻ ആചാരി, സുദേവ് നായർ, നിമിഷാ സജയൻ, പൂർണ്ണിമ ഇന്ദ്രജിത് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.