മലയാള നാടക വേദിയുടെ ആചാര്യൻമാരിൽ ഒരാളായിരുന്ന എൻ.എൻ പിള്ളയുടെ ജീവിതം സിനിമയാക്കുന്നു. പ്രശസ്ഥ സംവിധായകനും ക്യാമറാമാനുമായ രാജീവ് രവിയാണ് എൻ.എൻ പിള്ളയുടെ ജീവിതത്തിന് ചലച്ചിത്ര ഭാഷ്യം ഒരുക്കുന്നത്. യുവതാരം നിവിൻ പോളിയാണ് ചിത്രത്തിൽ എൻഎൻ പിള്ള ആകുന്നത്.
നേതാജിയുടെ ഐഎൻഎയിൽ അംഗം, സ്വാതന്ത്ര്യ സമര സേനാനി, നാടകകൃത്ത്, നടൻ തുടങ്ങിയ ഒട്ടേറെ മേഖലകളിൽ ശ്രദ്ധേയനായിരുന്നു എൻഎൻ പിള്ള. യുവതലമുറ ഇന്നും എൻഎൻ പിള്ളയെ ഓർത്തിരിക്കുന്നത് സിദ്ധിക്ക് ലാല് കൂട്ടുകെട്ടില് ഒരുങ്ങിയ ഗോഡ്ഫാദർ എന്ന സൂപ്പര് ഹിറ്റ് സിനിമയിലെ അഞ്ഞൂറാനായിട്ടാകും.
അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങൾക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ തന്നെ ഈ ചിത്രം ഏറെ ശ്രദ്ധ നേടുന്നുണ്ട്.
മലയാളത്തിലെ പ്രശസ്ഥ നിർമ്മാണ കമ്പനിയായ ഇ 4 എന്റര്ടൈന്മെന്റ് ആണ് ഈ ചിത്രം നിര്മ്മിക്കുന്നത്. ഇ 4 എന്റര്ടൈന്മെന്റിന്റെ ഏറ്റവും ചിലവേറിയ സിനിമ കൂടിയായിരിക്കും ഇത്. നവാഗതനായ പ്രശോഭ് വിജയന് സംവിധാനം ചെയ്യുന്ന ലില്ലിയാണ് ഇ 4 എന്റര്ടൈന്മെന്റിന്റെ റിലീസിങ്ങിന് ഒരുങ്ങുന്ന പുതിയ ചിത്രം.
ടൊവിനോ തോമസ് പ്രധാന വേഷത്തില് എത്തി അനുരാജ് മനോഹര് സംവിധാനം ചെയ്ത പൊളിറ്റിക്കല് സോഷ്യോ ത്രില്ലറായ നരിവേട്ട എങ്ങും വൻ…
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കൻ തേരോട്ടം' എന്ന ചിത്രത്തിൻ്റെ…
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
This website uses cookies.