ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ രചിച്ച് സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് എന്ന ചിത്രമാണ് ഇപ്പോൾ മലയാള സിനിമ പ്രേക്ഷകരുടെ ചർച്ചാ വിഷയം. റിലീസ് ചെയ്ത ദിനം മുതൽ ഈ ചിത്രത്തിന് അഭിനന്ദന പ്രവാഹമാണ്. പ്രേക്ഷകരും സിനിമാ നിരൂപകരും, സിനിമാ പ്രവർത്തകരുമെല്ലാം ഒരുപോലെ കയ്യടി നൽകുന്ന ഈ ചിത്രം ആദ്യ നാലു ദിനം കൊണ്ട് നേടിയത്, ഇതിലെ നായകൻ കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഓപ്പണിങ് ആണെന്നാണ് സൂചന. ഈ ചിത്രം കളിക്കുന്ന കേരളത്തിലെ തീയേറ്ററുകളിൽ ജനപ്രളയമാണ്. ഹൗസ്ഫുൾ ഷോകളുടെ പെരുമഴ തന്നെയാണ് ഈ ചിത്രരത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ വർഷം റിലീസ് ചെയ്ത മലയാള ചിത്രങ്ങളിലെ ഏറ്റവും വലിയ വിജയങ്ങളുടെ കൂട്ടത്തിൽ ഇടം പിടിക്കാനുള്ള യാത്രയിലാണ് ന്നാ താൻ കേസ് കൊട്.
കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രമായി തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് കുഞ്ചാക്കോ ബോബൻ ഈ സിനിമയിൽ കാഴ്ച വെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വേറിട്ട ഗെറ്റപ്പും സംഭാഷണ ശൈലിയുമെല്ലാം കയ്യടി നേടുന്നുണ്ട്. കുഞ്ചാക്കോ ബോബനെ കൂടാതെ രാജേഷ് മാധവൻ, പി പി കുഞ്ഞിക്കൃഷ്ണൻ, ഗായത്രി ശങ്കർ, സിബി തോമസ് എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും തങ്ങളുടെ ഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷകരുടെ അകമഴിഞ്ഞ അഭിനന്ദനം നേടുന്നുണ്ട്. എസ്.ടി.കെ ഫിലിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള, ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്നാണ് ഹാസ്യത്തിൽ പൊതിഞ്ഞ ഈ കോർട്ട് റൂം ഡ്രാമ നിർമ്മിച്ചിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.