ധനുഷ് എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമാണ് 2014ൽ പുറത്തിറങ്ങിയ വി. ഐ. പി. ചിത്രം യുവാക്കൾ വലിയതോതിൽ അന്നേറ്റെടുത്തപ്പോൾ ചിത്രത്തിലെ ധനുഷിന്റെ നായക കഥാപാത്രമായ രഘുവരനും ഏറെ ആരാധകർ ഉണ്ടായി. അതിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായ വി. ഐ. പി 2 വുമായി കഴിഞ്ഞവർഷം ധനുഷ് വീണ്ടും എത്തിയിരുന്നു. ആദ്യ ചിത്രം വേൽരാജാണ് സംവിധാനം ചെയ്തതെങ്കിൽ രണ്ടാം ചിത്രം ഒരുക്കിയത് ധനുഷിന്റെ ഭാര്യയായ സൗന്ദര്യയായിരുന്നു. ആദ്യ ചിത്രത്തെ അപേക്ഷിച്ച് രണ്ടാം ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. എങ്കിലും ചിത്രം 25 കോടിയോളം രൂപ ആദ്യ വാരം മാത്രം കളക്ഷൻ സ്വന്തമാക്കിയിരുന്നു. അങ്ങനെയിരിക്കെയാണ് ചിത്രത്തിന്റെ മൂന്നാംഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നത്.
ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് തന്നെയാണ് ധനുഷ് ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ സൂചിപ്പിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും അദ്ദേഹം ഇതുവരെയും പുറത്ത് വിടാൻ തയ്യാറായിട്ടുമില്ല. ചിത്രത്തിന്റെ സംവിധാനം സൗന്ദര്യ ആകുമോ എന്ന സംശയം ഇപ്പോഴും ബാക്കി നിൽക്കുകയാണ്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ വേൽരാജ് തിരികെ എത്തുമോ എന്ന ചർച്ചകളും ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.
ആദ്യ രണ്ടു ചിത്രങ്ങളിലേത് പോലെ തന്നെ അമലാ പോൾ തന്നെയാണവും പുതിയ ചിത്രത്തിലും നായിക. മാരി 2, വട ചെന്നൈ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കുകളിലാണ് ധനുഷ് ഇപ്പോൾ അതിന് ശേഷമാകും വി. ഐ. പി 3 യിലേക്ക് ധനുഷ് കടക്കുക. എന്തായാലും വി. ഐ. പി ചിത്രങ്ങളുടെ ആരാധകർക്ക് വലിയ ആവേശമായി ഈ വാർത്ത മാറുമെന്ന് ഉറപ്പാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.