കേരളത്തിലെ ഏറ്റവും പ്രശസ്തമായ തീയേറ്ററുകളിൽ ഒന്നാണ് തൃശ്ശൂർ രാഗം തീയറ്റർ. ഗംഭീരമായ ദൃശ്യ-ശബ്ദ വിന്യാസങ്ങൾ ഈ തീയേറ്ററിനെ കേരളത്തിലെ ഏറ്റവും മികച്ച സിനിമാ തീയേറ്ററുകളിൽ ഒന്നാക്കുന്നു. ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള ഈ തീയേറ്ററിന്റെ ഇപ്പോഴത്തെ ഉടമ മലയാളത്തിലെ പ്രശസ്ത നിർമ്മാതാവ് കൂടിയായ സുനിൽ എ കെ ആണ്.
ഇപ്പോഴിതാ ഇന്ത്യൻ സിനിമ ചരിത്രത്തിലെ അപൂർവമായ ഒരു റെക്കോർഡ് സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് തൃശൂരുകാരുടെ അഭിമാനമായ രാഗം തീയേറ്റർ. നാളെ രാവിലെ എട്ടു മണി മുതൽ രാത്രി 12 മണി വരെ ഉള്ള സമയത്തിൽ അഞ്ചു വ്യത്യസ്ത ചലച്ചിത്രങ്ങൾ ആണ് രാഗത്തിൽ തുടർച്ചയായി പ്രദർശിപ്പിക്കുക. ഒട്ടേറെ സ്ക്രീനുകൾ ഉള്ള മൾട്ടി പ്ളെക്സുകളിൽ ഇങ്ങനെ പ്രദർശനം നടത്താറുണ്ട് എങ്കിലും ബിഗ് കപ്പാസിറ്റി സിംഗിൾ സ്ക്രീൻ ആയ രാഗത്തിൽ ഇത് നടത്തുമ്പോൾ അത് ചരിത്രമായി മാറുകയാണ്.
ഹോളിവുഡ് ചിത്രം ജോക്കർ, മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ സെയ്‌റ നരസിംഹ റെഡ്ഢി, ബിജു മേനോൻ- ജിബു ജേക്കബ് ചിത്രം ആദ്യ രാത്രി, ധനുഷ്- വെട്രിമാരൻ- മഞ്ജു വാര്യർ ചിത്രം അസുരൻ, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ഇട്ടിമാണി മേഡ് ഇൻ ചൈന എന്നിവയാണ് നാളെ രാഗത്തിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ.
രാഗത്തിലെ സിനിമാ കാഴ്ച തൃശൂർ നിവാസികളുടെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്നാണ് അവർ പറയുന്നത്. ഇപ്പോഴിതാ അവർക്കായി സിനിമകളുടെ ഒരുത്സവം തന്നെയാണ് രാഗം തീയേറ്റർ മാനേജ്‌മെന്റ് ഈ വരുന്ന പൂജ അവധി സമയത്തു ഒരുക്കി വെച്ചിരിക്കുന്നത്.
ഈ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായ വിജയ് സൂപ്പറും പൗർണ്ണമിയും നിർമ്മിച്ചത് രാഗം തീയേറ്റർ ഉടമയായ സുനിൽ എ കെ ആണ്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.