കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കാൻ പോകുന്ന ആദ്യ ചിത്രം കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചത്. വമ്പൻ ബഡ്ജറ്റില് ഒരുക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും വൈകാതെ റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഷിബു ബേബി ജോണിന്റെ ജോൺ മേരി ക്രീയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ്‌ലാബ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ താരനിരയെ കുറിച്ചും ഒട്ടേറെ വാർത്തകൾ പുറത്തു വരുന്നുണ്ട്. ജോജു ജോർജ്, ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, വിനായകൻ എന്നിവർ ഈ ചിത്രത്തിന്റെ ഭാഗമാകുമെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത ബോളിവുഡ് നായികാ താരം രാധിക ആപ്‌തെ ആണെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. നേരത്തെ ഫഹദ് ഫാസിലിന്റെ നായികയായി ഹരം എന്ന മലയാള ചിത്രത്തിൽ രാധിക അഭിനയിച്ചിട്ടുണ്ട്.
ഈ വാർത്ത സത്യമാണെങ്കിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനയായ നായികമാരിലൊരാളെ, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിലൊരാളായ മോഹൻലാലിനൊപ്പം ഓൺസ്‌ക്രീനിൽ കാണാനുള്ള ഭാഗ്യമാണ് പ്രേക്ഷകർക്ക് ലഭിക്കുക. ജനുവരി പതിനൊന്നിന് ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ ഒരു ഗുസ്തിക്കാരൻ ആയാണ് അഭിനയിക്കുന്നതെന്നാണ് വാർത്തകൾ പറയുന്നത്. ഹൈദരാബാദ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ ചിത്രം ഷൂട്ട് ചെയ്യുക എന്നും വാർത്തകൾ വരുന്നുണ്ട്. ഈ ചിത്രത്തിലെ അണിയറ പ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങളും വൈകാതെ പുറത്ത് വരുമെന്നാണ് സൂചന. മധു നീലകണ്ഠനാവും ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുക എന്നും, പ്രശാന്ത് പിള്ളയാണ് ഇതിന് സംഗീതമൊരുക്കുകയെന്നും വാർത്തകളുണ്ട്.
മലയാളത്തിന്റെ ഭാഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. 'രേഖാചിത്രം'ത്തിന്റെ ഫസ്റ്റ്ലുക്ക്…
ഒരുപാട് നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഹൊറർ കോമഡി എന്റർടെയ്നർ എത്തിയത്. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ തരംഗമാകുന്നു. അഖിൽ പോളും അനസ് ഖാനും…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' സിനിമയുടെ ഗാനങ്ങൾ പുറത്തിറങ്ങി. ജനുവരി 24ന് തീയേറ്ററുകളിലെത്തുന്ന ചിത്രം…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ടൊവിനോ തോമസ് തുടക്കമിട്ടു. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
This website uses cookies.