പാൻ ഇന്ത്യൻ സൂപ്പർ താരമായ പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ രാധേ ശ്യാം ഇന്ന് മുതൽ പ്രദർശനം ആരംഭിക്കുകയാണ്. കേരളത്തിലെ ഇരുനൂറോളം സ്‌ക്രീനുകളിൽ ഈ ചിത്രം റിലീസ് ചെയുന്നത് ബി ഉണ്ണികൃഷ്ണന്റെ ആർ ഡി ഇല്ല്യൂമിനേഷൻ എന്ന ബാനർ ആണ്. ഒരു റൊമാന്റിക് ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി ആണ് എത്തുന്നത്. വിദേശ മാര്ക്കറ്റിലെ ഏറ്റവും വലിയ ഇന്ത്യൻ റിലീസ് ആയാണ് രാധേ ശ്യാം എത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. റിലീസിന് മുൻപ് തന്നെ നാനൂറു കോടിയുടെ പ്രീ റിലീസ് ബിസിനസ് ആണ് ഈ ചിത്രം നടത്തിയത് എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ, പ്രീ റിലീസ് വീഡിയോ എന്നിവ സൂപ്പർ ഹിറ്റായിരുന്നു. പൂജ ഹെഗ്‌ഡെ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുക്കിയിരിക്കുന്നത്.
വിക്രമാദിത്യ എന്ന കഥാപാത്രമായി പ്രഭാസും പ്രേരണ എന്ന കഥാപാത്രമായി പൂജ ഹെഗ്ഡെയും എത്തുന്ന ഈ ചിത്രം യുവി ക്രിയേഷന്‍, ടി – സീരീസ് എന്നീ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ ആയി ആണ് റിലീസ് ചെയ്യുക. ഇതിന്റെ മലയാളം വേർഷനിൽ ശബ്ദ വിവരണം നൽകിയിരിക്കുന്നത് മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആണ്. സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം, ജനനം മുതല്‍ മരണം വരെ തന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാവുന്ന, വിക്രമാദിത്യൻ എന്ന ഹസ്തരേഖ വിദഗ്ദ്ധന്റെ ജീവിതത്തിലെ പ്രണയ കഥയാണ് പറയുന്നത് എന്നാണ് സൂചന.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന് ഇന്ത്യന് ബ്ലോക്ക് ബസ്റ്ററായ മാര്ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
This website uses cookies.