സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ വർണ്യത്തിൽ ആശങ്ക മികച്ച പ്രേക്ഷകാഭിപ്രായവും ബോക്സ് ഓഫീസ് വിജയവും നേടി മുന്നേറുകയാണ്. കുഞ്ചാക്കോ ബോബൻ നായകനായ ഈ ചിത്രം മലയാള സിനിമയിലെ ഇന്നേ വരെ വന്നിട്ടുള്ള ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ ചിത്രങ്ങളിൽ ഒന്നാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം . വളരെ രസകരമായി നമ്മുടെ സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളെയും വിമർശിച്ച ഈ ചിത്രം പ്രേക്ഷകർ കയ്യടികളോടെയാണ് ഏറ്റു വാങ്ങുന്നത്. അഭിനേതാക്കളുടെ മിന്നുന്ന പ്രകടനവും ചിത്രത്തിന് മുതൽക്കൂട്ടായിട്ടുണ്ട് എന്ന് പറയാം. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും ഒരിക്കൽ കൂടി വിസ്‍മയിപ്പിച്ചപ്പോൾ ഈ ചിത്രത്തിലൂടെ ശ്കതമായ ഒരു തിരിച്ചു വരവ് നടത്തിയ കലാകാരിയാണ് രചന നാരായണൻ കുട്ടി.
ലൈഫ് ഓഫ് ജോസൂട്ടി എന്ന ജീത്തു ജോസഫ്- ദിലീപ് ചിത്രത്തിന് ശേഷം രചനയെ നമ്മൾ മലയാള സിനിമയിൽ ഒരുപാട് കണ്ടിട്ടില്ലായിരുന്നു. രചനയുടെ സ്വതസിദ്ധമായ ശൈലിയിൽ നിറഞ്ഞാടാനുള്ള വക നൽകുന്ന കഥാപാത്രങ്ങൾ പിന്നീട അധികം ഈ നടിക്ക് ലഭിച്ചില്ല എന്ന് തന്നെ പറയാം. എന്നാൽ വർണ്യത്തിൽ ആശങ്ക എന്ന ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ദയാനന്ദൻ എന്നയാളുടെ കർക്കശ്യക്കാരിയായ ആയ ഭാര്യ ആയി മികച്ച പ്രകടനം ആണ് രചന നൽകിയത്. ഒരുപാട് രംഗങ്ങൾ ഇല്ലെങ്കിലും ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം തന്നെ ആയിരുന്നു രചനയുടെ കഥാപാത്രം.
തിലോത്തമ, പുതിയ നിയമം, കാംബോജി എന്നിവ ആയിരുന്നു ലൈഫ് ഓഫ് ജോസ്സൂട്ടിയിലെ മികച്ച വേഷത്തിനു ശേഷം രചന അഭിനയിച്ച മലയാള ചിത്രങ്ങൾ. ഇപ്പോൾ വർണ്യത്തിൽ ആശങ്കയിലെ മികച്ച പ്രകടനത്തിലൂടെ രചന വീണ്ടും ശ്രദ്ധ നേടുകയാണ്. ആസിഫ് അലി നായകനായ തൃശ്ശിവ പേരൂർ ക്ലിപ്തം ആണ് രചനയുടേതായി ഉടൻ വരുന്ന ചിത്രം.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.