[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മലയാളത്തിലെ മുൻനിര സിനിമകളെ പിന്നിലാക്കി ക്വീൻ ട്രെയിലർ

കേരളത്തില്‍ വീണ്ടും ക്വീന്‍ തരംഗം. ഏറ്റവും വേഗത്തിൽ 3 മില്യൺ വ്യൂ, യൂട്യൂബിൽ ഏറ്റവും കൂടുതൽ ലൈക്സ്, പുതുമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രങ്ങളുടെ ട്രെയിലറിൽ മുൻനിരയിൽ, ക്യാമ്പസ് ചിത്രങ്ങളുടെ ട്രെയിലറുകളിൽ ഒന്നാം സ്ഥാനം എന്നിങ്ങനെ നിരവധി റെക്കോർഡുകൾ നേടിയാണ് ക്വീൻ ട്രെയിലർ മുന്നോട്ട് കുതിക്കുന്നത്.

അങ്കമാലി ഡയറീസ് നേടിയ 2.1 മില്യൺ വ്യൂസ്, മെക്‌സിക്കൻ അപാരതയുടെ 2.6 മില്യൺ വ്യൂസ് എന്നിവ പിന്തള്ളിയാണ് ക്യാമ്പസ് ചിത്രങ്ങളുടെ ട്രെയിലറിൽ ക്വീൻ മുൻനിരയിൽ എത്തിയിരിക്കുന്നത്. അതേസമയം പുലിമുരുകൻ, കലി എന്നീ ചിത്രങ്ങൾക്ക് ശേഷം 3 മില്യൺ ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ ട്രെയിലറാണ് ക്വീനിന്റേത്.

ആണ്‍കുട്ടികളുടെ മാത്രം തട്ടകമായ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിലേക്ക് ഒരു പെണ്‍കുട്ടി പഠിക്കാനെത്തിയാല്‍ എന്താണ് സംഭവിക്കുകയെന്നാണ് ക്വീൻ എന്ന ക്യാമ്പസ് ചിത്രം പറയുക. ക്യാമ്പസ് രാഷ്ട്രീയവും ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തമ്മിലുള്ള മത്സരവും എല്ലാം ചിത്രത്തിൽ ഉണ്ടാകുമെന്നാണ് സൂചന. ക്വീനിന്റെ മേക്കിങ് വീഡിയോയും മെക്ക് ആന്തവും നേരത്തെ തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നായിക ആരെന്ന് വ്യക്തമാക്കാതെ പുറത്തിറങ്ങിയിട്ടും, ട്രെയിലറിന് ലഭിക്കുന്ന ഈ ജനപിന്തുണ തന്നെ ചിത്രത്തിന് വേണ്ടിയുള്ള സിനിമാപ്രേമികളുടെ ആകാംക്ഷ വ്യക്തമാക്കുന്നതാണ്.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ക്വീൻ നിര്‍മിക്കുന്നത് ഷിബു കെ മൊയ്ദീനും റിന്‍ഷാദ് വെള്ളോടത്തിലുമാണ്. മെക്കാനിക്കല്‍ എഞ്ചിനീയറന്‍മാരായ ജെബിന്‍, ജോസഫ് ആന്റണി, ഷാരിസ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതം.

webdesk

Recent Posts

ധ്യാൻ ശ്രീനിവാസൻ ചിത്രം വിവാഹ് ട്രെയിലർ പുറത്ത്

ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക്…

2 days ago

ജി.ഡി. നായിഡു’ ജി ഡി എൻ സിനിമയിലെ ചരിത്രപ്രസിദ്ധമായ വിന്റേജ് കാർ ലുലു മാളിൽ പ്രദർശനത്തിന്; ഓഗസ്റ്റ് 7-ന് ചിത്രം തിയേറ്ററുകളിലേക്ക്

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. നായിഡു' എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി, ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ള…

2 days ago

‘തുടക്കം’ ട്രെയിലർ പുറത്തിറങ്ങി; വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റത്തിന് ആവേശം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘2018’ എന്ന മെഗാഹിറ്റ്…

3 days ago

ട്രെയിലർ ഷെയർ ചെയ്‌ത് സ്വർണം നേടാം; ‘ജി.ഡി.എൻ’ ടീമിന്റെ മത്സരവുമായി ആരാധകർക്ക് അവസരം

ആർ. മാധവൻ നായകനാകുന്ന 'ജി.ഡി.എൻ' ഓഗസ്റ്റ് 7ന് തിയറ്ററുകളിലെത്താനിരിക്കെ സിനിമയുടെ അണിയറപ്രവർത്തകർ പ്രേക്ഷകർക്കായി പ്രത്യേക മത്സരം പ്രഖ്യാപിച്ചു. നിർമാതാക്കൾ പങ്കുവെച്ചിരിക്കുന്ന…

4 days ago

ഇന്ത്യയുടെ എഡിസണായി ആർ. മാധവൻ; ‘ജി.ഡി.എൻ’ ഓഗസ്റ്റ് 7ന് തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബയോപിക് ചിത്രം 'ജി.ഡി.എൻ' ഓഗസ്റ്റ് 7ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. റിലീസ് തീയതി…

5 days ago

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന റൊമാന്റിക് ഡ്രാമ ചിത്രം ‘വിവാഹ്’ന്റെ ആദ്യ ഗാനം പുറത്തിറങ്ങി

ബ്ലെസ്സൺ എൽസ സംവിധാനം ചെയ്യുന്ന ധ്യാൻ ശ്രീനിവാസൻ ചിത്രത്തിലെ''കൊതിയാലേറെ മതിയാകാതെ പൊതിരെ അനുരാഗം'' എന്ന് തുടങ്ങുന്ന ഗാനം റിലീസ് ആയി.…

2 weeks ago

This website uses cookies.