കേരളത്തില്‍ വീണ്ടും ക്വീന്‍ തരംഗം. ഏറ്റവും വേഗത്തിൽ 3 മില്യൺ വ്യൂ, യൂട്യൂബിൽ ഏറ്റവും കൂടുതൽ ലൈക്സ്, പുതുമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രങ്ങളുടെ ട്രെയിലറിൽ മുൻനിരയിൽ, ക്യാമ്പസ് ചിത്രങ്ങളുടെ ട്രെയിലറുകളിൽ ഒന്നാം സ്ഥാനം എന്നിങ്ങനെ നിരവധി റെക്കോർഡുകൾ നേടിയാണ് ക്വീൻ ട്രെയിലർ മുന്നോട്ട് കുതിക്കുന്നത്.
അങ്കമാലി ഡയറീസ് നേടിയ 2.1 മില്യൺ വ്യൂസ്, മെക്‌സിക്കൻ അപാരതയുടെ 2.6 മില്യൺ വ്യൂസ് എന്നിവ പിന്തള്ളിയാണ് ക്യാമ്പസ് ചിത്രങ്ങളുടെ ട്രെയിലറിൽ ക്വീൻ മുൻനിരയിൽ എത്തിയിരിക്കുന്നത്. അതേസമയം പുലിമുരുകൻ, കലി എന്നീ ചിത്രങ്ങൾക്ക് ശേഷം 3 മില്യൺ ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ ട്രെയിലറാണ് ക്വീനിന്റേത്.
ആണ്‍കുട്ടികളുടെ മാത്രം തട്ടകമായ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിലേക്ക് ഒരു പെണ്‍കുട്ടി പഠിക്കാനെത്തിയാല്‍ എന്താണ് സംഭവിക്കുകയെന്നാണ് ക്വീൻ എന്ന ക്യാമ്പസ് ചിത്രം പറയുക. ക്യാമ്പസ് രാഷ്ട്രീയവും ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തമ്മിലുള്ള മത്സരവും എല്ലാം ചിത്രത്തിൽ ഉണ്ടാകുമെന്നാണ് സൂചന. ക്വീനിന്റെ മേക്കിങ് വീഡിയോയും മെക്ക് ആന്തവും നേരത്തെ തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നായിക ആരെന്ന് വ്യക്തമാക്കാതെ പുറത്തിറങ്ങിയിട്ടും, ട്രെയിലറിന് ലഭിക്കുന്ന ഈ ജനപിന്തുണ തന്നെ ചിത്രത്തിന് വേണ്ടിയുള്ള സിനിമാപ്രേമികളുടെ ആകാംക്ഷ വ്യക്തമാക്കുന്നതാണ്.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ക്വീൻ നിര്‍മിക്കുന്നത് ഷിബു കെ മൊയ്ദീനും റിന്‍ഷാദ് വെള്ളോടത്തിലുമാണ്. മെക്കാനിക്കല്‍ എഞ്ചിനീയറന്‍മാരായ ജെബിന്‍, ജോസഫ് ആന്റണി, ഷാരിസ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതം.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.