ക്യാമ്പസ് ചിത്രങ്ങളുടെ ട്രെയിലറുകളിൽ ഒന്നാം സ്ഥാനം നേടി ‘ക്വീൻ’ ടീസർ. അങ്കമാലി ഡയറീസ്, മെക്‌സിക്കൻ അപാരത എന്നീ ചിത്രങ്ങളെ പിന്തള്ളി, റിലീസായി മണിക്കൂറുകൾക്കുള്ളിലാണ് ‘ക്വീൻ’ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും മേക്കിങ് വീഡിയോയും മുൻപ് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മേക്കിങ് വീഡിയോയിൽ പരിചയപ്പെടുത്തിയ ‘ആരാണ്ടാ ആരാണ്ടാ ഞാന്‍ റോയല്‍ മെക്കാണ്ടാ’ എന്നുതുടങ്ങുന്ന മെക്ക് ആന്തവും യുവാക്കൾക്കിടയിൽ തരംഗമായിരുന്നു. എന്നാൽ ഇതിലൊന്നും ചിത്രത്തിലെ നായികയെ സംബന്ധിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ക്യാമ്പസ് രാഷ്ട്രീയവും ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തമ്മിലുള്ള മത്സരവും എല്ലാമടങ്ങിയ സമ്പൂര്‍ണ ക്യാമ്പസ് പാക്കേജ് തന്നെയാവും സിനിമയായിരിക്കും ഇതെന്നാണ് ട്രെയിലറിൽ നിന്നെല്ലാം വ്യക്തമാകുന്നത്. ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് മെക്കാനിക്കല്‍ എഞ്ചിനീയർമാരായ ജെബിന്‍, ജോസഫ് ആന്റണി, ഷാരിസ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. 16 സിനിമയുടെ അസോസിയേറ്റ് ക്യാമറാമാന്‍ സുരേഷ് ഗോപിയാണ് ക്യാമറ കെെകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് സാഗര്‍ ദാസാണ്. ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ചിത്രം അടുത്തവർഷം പ്രദർശനത്തിനെത്തുമെന്നാണ് സൂചന. ഷിബു കെ മൊയ്ദീനും റിന്‍ഷാദ് വെള്ളോടത്തിലും ചേർന്നാണ് ക്വീനിന്റെ നിർമ്മാണം. അറേബിയൻ ഡ്രീംസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.