ഈ വെള്ളിയാഴ്ച മുതൽ കേരളത്തിലെ പ്രദർശനശാലകളിൽ എത്തുന്ന ചിത്രമാണ് ക്യാമ്പസ് ഫൺ ഫിലിം ആയ ക്വീൻ. ഒരു കൂട്ടം പുതുമുഖങ്ങൾ ക്യാമറക്കു മുന്നിലും പിന്നിലും അണി നിരന്ന ചിത്രമാണ് ഇതെന്ന് നമ്മുക്ക് പറയാം. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖമായ ഡിജോ ജോസ് ആന്റണി ആണ്. അതുപോലെ ഈ ചിത്രം രചിച്ചിരിക്കുന്നതും പുതുമുഖങ്ങൾ ആയ ഷാരിസ് മുഹമ്മദ്, ജിബിൻ ജോസ് ആന്റണി എന്നിവർ ചേർന്നാണ്. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ എല്ലാം തന്നെ അവതരിപ്പിക്കുന്നതും പുതുമുഖങ്ങൾ ആണ് എന്നതും ക്വീനിന്റെ സവിശേഷതയാണ്. എല്ലാം പുതുമുഖങ്ങൾ ആണെങ്കിലും ഇപ്പോൾ ഈ ചിത്രത്തിൽ വമ്പൻ പ്രതീക്ഷയാണ് പ്രേക്ഷകർ വെച്ച് പുലർത്തുന്നത്. ചിത്രത്തിന്റെ ടീസർ, ട്രൈലെർ, സോങ് വീഡിയോ എല്ലാം വമ്പൻ ഹിറ്റായി കഴിഞ്ഞു. അതോടു കൂടി ക്വീൻ തീയേറ്ററുകളിൽ എത്താൻ പ്രേക്ഷകർ കാത്തിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. യുവാക്കളും കോളേജ്- സ്കൂൾ സ്റുഡന്റ്സും ആണ് ഈ ചിത്രത്തിനായി ഏറെ കാത്തിരിക്കുന്നത് എന്ന് സോഷ്യൽ മീഡിയ ട്രെൻഡ് സൂചിപ്പിക്കുന്നു.
ഈ പുതുമുഖ സംവിധായകന്റെ ചിത്രം കേരളത്തിലെ തീയേറ്ററുകൾ ഇളക്കിമറിക്കുമോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്ന ചോദ്യം. കാരണം അത്രമാത്രം പ്രതീക്ഷയും ഹൈപ്പും ഈ സമയം കൊണ്ട് ക്വീൻ എന്നയീ കൊച്ചു ചിത്രം സൃഷ്ടിച്ചു കഴിഞ്ഞു. എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജിനീറിങ് വിഭാഗത്തിൽ പഠിക്കാൻ എത്തുന്ന ഒരേയൊരു പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നതെന്നാണ് സൂചനകൾ പറയുന്നത്. ഷിബു കെ മൊയ്‌ദീൻ, റിൻഷാദ് വെള്ളോടത്തിൽ എന്നിവർ ചേർന്ന് അറേബിയൻ ഡ്രീംസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പുതുമുഖങ്ങൾക്കൊപ്പം വിജയ രാഘവൻ, നിയാസ് ബക്കർ, വിനോദ് കെടാമംഗലം എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു.
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
This website uses cookies.