വലിയ താരങ്ങളുടെ ചിത്രങ്ങൾ വമ്പൻ പ്രതീക്ഷകൾ ഉണർത്തികൊണ്ടു പ്രദർശനത്തിനെത്തുന്നത് ഒരു വലിയ സംഭവമല്ല. എന്നാൽ ഒരു കൂട്ടം പുതുമുഖങ്ങൾ ക്യാമറക്കു മുന്നിലും പിന്നിലും അണി നിരന്ന ഒരു ചിത്രം വലിയ പ്രതീക്ഷ ഉണർത്തികൊണ്ടു പ്രദർശനത്തിന് തയ്യാറായി നിൽക്കുക എന്ന് പറയുന്നത് ഏതു അർഥത്തിലും ഒരു സംഭവം തന്നെയാണ്. അത്തരത്തിലൊരു ചിത്രമാണ് നവാഗതനായ ഡിജോ ജോസ് ആന്റണി ഒരുക്കിയ ക്വീൻ എന്ന ചിത്രം. ഒരു കൂട്ടം പുതുമുഖങ്ങളെ അണി നിരത്തി നിർമ്മിച്ച ഈ ചിത്രം ഒരു എഞ്ചിനീയറിംഗ് കോളേജിന്റെ പശ്ചാത്തലത്തിൽ , ഒരു കൂട്ടം മെക്കാനിക്കൽ എഞ്ചിനീറിങ് വിദ്യാർത്ഥികളുടെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ രണ്ടു ദിവസങ്ങൾക്കു മുൻപേ റിലീസ് ചെയ്തിരുന്നു.
എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജിനീറിങ് വിഭാഗത്തിൽ പഠിക്കാൻ എത്തുന്ന ഒരേയൊരു പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നതെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഏതായാലും ചിത്രത്തിനെ മേക്കിങ് വീഡിയോ വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ച് ഉണർത്തിയിരിക്കുന്നതു . ക്യാമ്പസ് മൂവീസ് എന്നും കേരളത്തിലെ യുവ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. താര നിരയൊന്നും ആ കാര്യത്തിൽ അവർക്കു പ്രശ്നമല്ല. ആദ്യാവസാനം അടിച്ചു പൊളിക്കാനുള്ള വകയുണ്ടെങ്കിൽ ക്യാമ്പസ് മൂവീസ് എന്നും ഇവിടെ ബോക്സ് ഓഫീസിൽ വിജയം നേടിയിട്ടുണ്ട്. കമൽ ഒരുക്കിയ നമ്മൾ എന്ന ചിത്രം മുതൽ ഈ അടുത്തിടെ ഇറങ്ങി ബോക്സ് ഓഫീസിൽ വിജയം നേടിയ ഒമർ ലുലുവിന്റെ ചങ്ക്‌സ് വരെ അതിനുദാഹരണം ആണ്.
ഷിബു കെ മൊയ്‌ദീൻ , റിൻഷാദ് വെള്ളോടത്തിൽ എന്നിവർ ചേർന്ന് നിർമ്മിച്ച ക്വീൻ എന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദ്, ജിബിൻ ജോസ് ആന്റണി എന്നിവർ ചേർന്നാണ്. പ്രധാന വേഷങ്ങൾ എല്ലാം പുതുമുഖങ്ങൾ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാള സിനിമയിലെ മറ്റു ചില പ്രമുഖ നടീനടമാരും അഭിനയിക്കുന്നുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.