ഇപ്പോൾ മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ചിത്രങ്ങളിൽ ഒന്നാണ് കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത പ്യാലി. ആദ്യ ഷോ മുതൽ തന്നെ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണമാണ് ഈ ചിത്രം നേടിയെടുത്തത്. കുട്ടികളും കുടുംബങ്ങളും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമെന്ന് ഏവരും ഒരേ മനസ്സോടെ പറയുന്ന ഈ ചിത്രം, കുട്ടികളെ വലിയ രീതിയിൽ പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അവർ അഭിപ്രായപ്പെടുന്നു, ഐഎംഡിബിയിലും ബുക്ക് മൈ ഷോയിലും മികച്ച റേറ്റിംഗ് ആണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 9.6 ആണ് ഐഎംഡിബിയിൽ ഈ ചിത്രത്തിന് ലഭിച്ച റേറ്റിംഗ് എങ്കിൽ, ബുക്ക് മൈ ഷോയിൽ അത് 97 % ആണ്. വലിയ രീതിയിൽ പ്രേക്ഷക പിന്തുണ ലഭിക്കുന്ന ചിത്രങ്ങൾക്ക് മാത്രമേ ഇത്രയും മികച്ച റേറ്റിംഗ് ഇതിൽ നിന്നും ലഭിക്കാറുള്ളു. ദുൽഖർ സൽമാന്റെ നിർമ്മാണ- വിതരണ ബാനറായ വേഫെറർ ഫിലിംസിന്റെയും അന്തരിച്ചു പോയ നടൻ എൻ എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്ചേഴ്‌സിന്റെയും ബാനറിൽ, ദുൽഖർ സൽമാനും സോഫിയ വർഗീസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചു, സംവിധാനം ചെയ്തത് നവാഗതരായ ബബിതയും റിനുവുമാണ്.
ബാലതാരം ബാർബി ടൈറ്റിൽ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രം തെരുവിലെ സഹോദര സ്‌നേഹത്തിന്റെ കഥയാണ് പറയുന്നത്. പ്യാലി, സിയാ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന കുട്ടികളുടെ ഗംഭീര പ്രകടനവും ഈ ചിത്രത്തിന് മുതൽക്കൂട്ടായിട്ടുണ്ട്. ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് എന്നിവരും ഇതിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നുണ്ട്. പ്രശാന്ത് പിള്ളൈ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത് ജിജു സണ്ണിയും എഡിറ്റ് ചെയ്തത് ദീപു ജോസഫുമാണ്. സഹോദരീ, സഹോദര ബന്ധം ഭംഗിയായി കാണിച്ചു തരുന്ന ഈ ചിത്രം, പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായ ഒരു സിനിമാനുഭവമാണ് സമ്മാനിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.