മെഗാ സ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ സിനിമകളിൽ ഒന്നാണ് പുഴു. ഈ അടുത്തിടെയാണ് ഇതിന്റെ ആദ്യ ടീസർ റിലീസ് ചെയ്തത്. ആ ടീസർ വലിയ ചർച്ചാ വിഷയമായി തീരുകയും ചെയ്തു. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള ആകാംഷയാണ് ആ ചർച്ചകൾക്ക് കാരണമായി മാറിയത്. തന്റെ കരിയറിൽ അദ്ദേഹം ഇതുവരെ ചെയ്യാത്ത ഒരു റോൾ ആണ് പുഴുവിലേത് എന്നാണ് സൂചന. ഇതിലെ മമ്മൂട്ടി കഥാപാത്രം പ്രേക്ഷകരെ ഞെട്ടിക്കും എന്നാണ് ചിത്രത്തിലെ നായികയായ പാർവതി തിരുവോത് പറയുന്നത്. നേരത്തെ പുറത്തു വന്ന ഇതിന്റെ രണ്ടു പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. നവാഗതയായ രതീന സംവിധാനം ചെയ്‌ത ഈ ചിത്രം മമ്മൂട്ടിയുടെ സന്തത സഹചാരിയായ ജോർജ് ആണ് നിർമ്മിച്ചിരിക്കുന്നത്. ഹർഷാദ്, സുഹാസ്, ഷറഫു എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മാളവിക, ഇന്ദ്രൻസ്, അന്തരിച്ചു പോയ നടൻ നെടുമുടി വേണു എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ച ജേക്സ് ബിജോയ് ഈ ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്. ഈ ചിത്രം ഒരു മാസ്സ് ചിത്രമല്ല എന്നും ഇതൊരു ഡ്രാമയാണ് എന്നുമാണ് അദ്ദേഹം പറയുന്നത്. ഇതിൽ മമ്മൂട്ടി ഒരു നെഗറ്റീവ് കഥാപാത്രം ആയാണ് എത്തുന്നത് എന്നും അതല്ല സ്വവർഗാനുരാഗി ആയാണ് അഭിനയിക്കുന്നതെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ നേരത്തെ മുതൽ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് തേനി ഈശ്വർ, എഡിറ്റ് ചെയ്തിരിക്കുന്നത് ദീപു ജോസെഫ് എന്നിവരാണ്. ചിത്രം തീയേറ്റർ റിലീസ് ആണോ ഒടിടി റിലീസ് ആണോ എന്ന കാര്യം ഇതുവരെ തീരുമാനം ആയിട്ടില്ല എന്നാണ് സൂചന.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.