[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

വീണ്ടും ഒരടിപൊളി മോഹൻലാൽ ഷോ, ഒപ്പം തകർക്കാൻ പൃഥ്വിരാജ്; ബ്രോ ഡാഡി ട്രൈലെർ ഒരു സംഭവം..!

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഒരിടവേളക്ക് ശേഷം വീണ്ടും ഒരു കമ്പ്ലീറ്റ് ഫാമിലി കോമഡി എന്റെർറ്റൈനെറിൽ നായകനായി എത്തുന്ന ചിത്രമാണ് ബ്രോ ഡാഡി. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അദ്ദേഹവും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ, ഏറ്റവും മനോഹരമായി കോമഡി കൈകാര്യം ചെയ്യുന്ന നായകന്മാരിൽ മുൻപന്തിയിലാണ് മോഹൻലാൽ. എന്നാൽ കുറച്ചു കാലങ്ങളായി അദ്ദേഹം കോമഡി ചിത്രങ്ങൾ ചെയ്തിട്ടു. അദ്ദേഹത്തിന്റെ അത്തരം ചിത്രങ്ങൾ മിസ് ചെയ്യുന്ന പ്രേക്ഷകർക്ക് വലിയ ആവേശം സമ്മാനിച്ച് കൊണ്ടാണ് വീണ്ടും അത്തരമൊരു മോഹൻലാൽ ചിത്രവുമായി പൃഥ്വിരാജ് എത്തുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലും മോഹൻലാൽ ആയിരുന്നു നായകൻ. ലൂസിഫർ എന്ന ആ മാസ്സ് ചിത്രം മലയാളത്തിലെ രണ്ടാമത്തെ മാത്രം നൂറു കോടി കളക്ഷൻ നേടിയ ചിത്രമാണ്. നേരത്തെ പുറത്തു വന്ന ബ്രോ ഡാഡി ടീസർ വമ്പൻ ഹിറ്റായതിനു പിന്നാലെ, ഇപ്പോഴിതാ, ബ്രോ ഡാഡി ട്രൈലെർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്.

ജോൺ കാറ്റാടി എന്ന പേരിൽ മോഹൻലാലും ഈശോ ജോൺ കാറ്റാടി എന്ന പേരിൽ പൃഥ്വിരാജ് സുകുമാരനും എത്തുന്ന ഈ ചിത്രം ഒരു തകർപ്പൻ കോമഡി ചിത്രമായിരിക്കും എന്ന സൂചന ട്രൈലെർ നൽകുന്നു. ഒരു കംപ്ലീറ്റ് മോഹൻലാൽ ഷോ ആണ് വരാൻ പോകുന്നതെന്നും, ഒപ്പം തകർത്തു വാരാൻ പൃഥ്വിരാജ് സുകുമാരനും ഉണ്ടെന്നതും ഈ ട്രൈലെർ പ്രേക്ഷകരോട് പറയുന്നുണ്ട്. ഏതായാലും ഇന്ന് പുറത്തു വന്ന ഈ ട്രൈലെർ ഒരു സംഭവം തന്നെയാണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കല്യാണി പ്രിയദർശൻ, മീന, കനിഹ, ലാലു അലക്സ്, ഉണ്ണി മുകുന്ദൻ, മല്ലിക സുകുമാരൻ, ജഗദീഷ്, സൗബിൻ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഒറ്റിറ്റി റിലീസ് ആയി ജനുവരി ഇരുപത്തിയാറിനു ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് എത്തുക. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം നവാഗതരായ ശ്രീജിത്ത്, ബിബിൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. അഭിനന്ദം രാമാനുജൻ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ദീപക് ദേവ് ആണ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

4 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

5 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.