ജയസൂര്യ- രഞ്ജിത് ശങ്കർ ചിത്രം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ചിത്രീകരണം പൂർത്തിയായി. ജയസൂര്യയും- രഞ്ജിത് ശങ്കറും ആദ്യമായി ഒരുമിച്ച ചിത്രമായിരുന്നു കുറച്ചു വര്ഷങ്ങള്ക്കു മുൻപേ പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസ്.
രഞ്ജിത് ശങ്കർ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഡ്രീംസ് ആൻഡ് ബീയോണ്ട് എന്ന ബാനറിൽ ജയസൂര്യയും രഞ്ജിത് ശങ്കറും ചേർന്നാണ്. മികച്ച പ്രേക്ഷക പ്രീതി നേടിയ ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രം.
ഈ ചിത്രം നിർമ്മിക്കുന്നതും വിതരണം ചെയ്യുന്നതും ജയസൂര്യ- രഞ്ജിത് ശങ്കർ ടീം തന്നെയാണ്. ഇവർ പുതിയതായി രൂപീകരിച്ച പുണ്യാളൻ ഫിലിംസ് എന്ന വിതരണ കമ്പനി ആദ്യമായി വിതരണം ചെയ്യുന്ന ചിത്രവും ഇതായിരിക്കും. ഏതായാലും ഇപ്പോൾ ഈ ചിത്രത്തിന്റെ റിലീസ് തീയതിയും പുറത്തു വന്നിട്ടുണ്ട്. വരുന്ന നവംബർ പതിനേഴിനാണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക.
ജയസൂര്യ രഞ്ജിത് ശങ്കർ ടീം ഇത് വരെ മൂന്നു ചിത്രങ്ങൾ ആണ് ചെയ്തത് .പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാത്മീകം, പ്രേതം എന്നിവയാണ് ആ ചിത്രങ്ങൾ. ഇത് മൂന്നും ഇവർ തന്നെ നിർമ്മിച്ചതാണ് എന്ന് മാത്രമല്ല മൂന്ന് ചിത്രങ്ങളും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചവയുമാണ്.
ഏതായാലും പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിലൂടെ ജോയ് താക്കോൽക്കാരൻ എന്ന ജയസൂര്യ കഥാപാത്രത്തിന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.
ജയസൂര്യയുടെ അടുത്ത റിലീസ് ഒക്ടോബറിൽ എത്തുന്ന ക്യാപ്റ്റൻ എന്ന ചിത്രമാണ്. അന്തരിച്ച ഫുട്ബോൾ ഇതിഹാസം വി പി സത്യന്റെ ജീവിത കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ പ്രജീഷ് സെൻ ആണ്.
അടുത്ത മാസം ജയസൂര്യ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയ ആട് 2 ഇൽ ജോയിൻ ചെയ്യും .മിഥുൻ മാനുവൽ തോമസ് തന്നെ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൌസ് ആണ് നിർമ്മിക്കുക.
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
This website uses cookies.