[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അപ്പുവിന്റെ അവസാന ചിത്രം; ‌ജെയിംസിന് വേണ്ടി റിലീസ് ഒരാഴ്ച മാറ്റി വച്ച് പുതിയ ചിത്രങ്ങൾ..!

2021 ഒക്ടോബർ 29ന് ആണ് ആരാധകരേയും സിനിമ പ്രേമികളെയും സിനിമ ലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ട് പ്രശസ്ത കന്നഡ സൂപ്പർ താരം ആയിരുന്ന പുനീത് രാജ്‌കുമാർ ഹൃദയാഘാതം മൂലം അന്തരിച്ചത്. അപ്രതീക്ഷിതമായിരുന്നു 46 വയസ്സ് മാത്രം ഉണ്ടായിരുന്ന പുനീതിന്റെ വിയോഗം. അത്രമാത്രം പ്രിയങ്കരനായിരുന്നു അപ്പു എന്ന് വിളിപ്പേരുള്ള പുനീത് രാജ്‌കുമാർ കർണാടക സ്വദേശികൾക്കു. ഒരു നടൻ, സിനിമ പ്രവർത്തകൻ എന്നതിലൊക്കെ അപ്പുറം ഒരുപാട് നന്മ നിറഞ്ഞ പ്രവർത്തികൾ ചെയ്തിരുന്ന നല്ല ഹൃദയമുള്ള ഒരു മനുഷ്യൻ എന്ന നിലയിൽ പുനീത് രാജ്‌കുമാർ അവിടെ പലർക്കും സ്വന്തം കുടുംബാംഗത്തെ പോലെ ആയിരുന്നു. ഏതായാലും ഇപ്പോഴിതാ അപ്പുവിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ അവസാന ചിത്രം റിലീസ് ചെയ്യാനായി മറ്റു ചിത്രങ്ങളുടെ റിലീസ് മുഴുവൻ മാറ്റി വെച്ചിരിക്കുകയാണ് കന്നഡ സിനിമാ ലോകം.

പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ജെയിംസ് അദ്ദേഹത്തിന്റെ ജന്മദിനമായ മാർച്ച് 17ന് ആണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് അദ്ദേഹത്തിന്റെ ചേട്ടനും മറ്റൊരു കന്നഡ സൂപ്പർ താരവുമായ ശിവരാജ് കുമാർ ആണ്. കന്നഡ സിനിമയിലെ ഇതിഹാസമായ രാജ് കുമാറിന്റെ മക്കളാണ് ഇരുവരും. സോളോ റിലീസായാകും ജെയിംസ് കർണാടകയിൽ റിലീസിനെത്തുക. അപ്പുവിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടതില്ലെന്ന് ചലച്ചിത്രപ്രവർത്തകരും വിതരണക്കാരും തീരുമാനിച്ചു എന്നാണ് വാർത്തകൾ നമ്മളോട് പറയുന്നത്. രാജമൗലി ചിത്രം ആർ ആർ ആർ മാർച്ച് പതിനെട്ടിൽ നിന്ന് മാർച്ച് 25 ലേക്ക് റിലീസ് മാറ്റിയത് പോലും അത്കൊണ്ടാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രിയ ആനന്ദ്, മേഘ ശ്രീകാന്ത്, അനു പ്രഭാകർ മുഖർജി എന്നിവരാണ് ജെയിംസ് എന്ന ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

12 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.