കോവിഡ് മൂന്നാം തരംഗം കാരണം റിലീസ് മാറ്റി വെച്ച വമ്പൻ ചിത്രങ്ങൾ ഓരോന്നായി പുതിയ റിലീസ് ഡേറ്റുകൾ പ്രഖ്യാപിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. രാജമൗലി ചിത്രം ആർ ആർ ആർ മാർച്ച് ഇരുപത്തിയഞ്ചിന് വരും എന്ന് പ്രഖ്യാപിച്ചപ്പോൾ അജിത് ചിത്രം വലിമൈ ഫെബ്രുവരി ഇരുപത്തിനാലിനും സൂര്യ ചിത്രം എതർക്കും തുനിന്ദവൻ മാർച്ച് പത്തിനും റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളത്തിൽ മോഹൻലാൽ ചിത്രം ആറാട്ട്, മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വം എന്നിവയും ഉടൻ പുതിയ ഡേറ്റുകൾ പ്രഖ്യാപിക്കും എന്നുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇപ്പോഴിതാ ബാഹുബലി നായകൻ പ്രഭാസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന രാധേ ശ്യാം എന്ന ചിത്രവും പുതിയ ഡേറ്റ് പ്രഖ്യാപിച്ചു കഴിഞ്ഞു. ജനുവരിയിൽ റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു രാധേ ശ്യാം.
ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം മാർച്ചു പതിനൊന്നിനാണ് ഈ ചിത്രം ആഗോള റിലീസ് ആയി എത്തുക. പൂജ ഹെഗ്‌ഡെ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ഒരു റൊമാന്റിക് ത്രില്ലർ ആണ്. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രേരണ എന്നാണ് പൂജ ഹെഗ്‌ഡെ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. യുവി ക്രിയേഷന്‍, ടി – സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേർന്ന് നിർമ്മിച്ച ഈ ചിത്രം രാധാകൃഷ്ണ കുമാർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ ആണ് റിലീസ് ചെയ്യുക. ജനനം മുതല്‍ മരണം വരെ തന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാവുന്ന ഹസ്തരേഖ വിദഗ്ദ്ധനായാണ് പ്രഭാസ് ഇതിൽ അഭിനയിച്ചിരിക്കുന്നത്.
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
This website uses cookies.