2021 ഒക്ടോബർ 29ന് ആണ് ആരാധകരേയും സിനിമ പ്രേമികളെയും സിനിമ ലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ട് പ്രശസ്ത കന്നഡ സൂപ്പർ താരം ആയിരുന്ന പുനീത് രാജ്‌കുമാർ ഹൃദയാഘാതം മൂലം അന്തരിച്ചത്. അപ്രതീക്ഷിതമായിരുന്നു 46 വയസ്സ് മാത്രം ഉണ്ടായിരുന്ന പുനീതിന്റെ വിയോഗം. അത്രമാത്രം പ്രിയങ്കരനായിരുന്നു അപ്പു എന്ന് വിളിപ്പേരുള്ള പുനീത് രാജ്‌കുമാർ കർണാടക സ്വദേശികൾക്കു. ഒരു നടൻ, സിനിമ പ്രവർത്തകൻ എന്നതിലൊക്കെ അപ്പുറം ഒരുപാട് നന്മ നിറഞ്ഞ പ്രവർത്തികൾ ചെയ്തിരുന്ന നല്ല ഹൃദയമുള്ള ഒരു മനുഷ്യൻ എന്ന നിലയിൽ പുനീത് രാജ്‌കുമാർ അവിടെ പലർക്കും സ്വന്തം കുടുംബാംഗത്തെ പോലെ ആയിരുന്നു. ഏതായാലും ഇപ്പോഴിതാ അപ്പുവിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ അവസാന ചിത്രം റിലീസ് ചെയ്യാനായി മറ്റു ചിത്രങ്ങളുടെ റിലീസ് മുഴുവൻ മാറ്റി വെച്ചിരിക്കുകയാണ് കന്നഡ സിനിമാ ലോകം.
പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ജെയിംസ് അദ്ദേഹത്തിന്റെ ജന്മദിനമായ മാർച്ച് 17ന് ആണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് അദ്ദേഹത്തിന്റെ ചേട്ടനും മറ്റൊരു കന്നഡ സൂപ്പർ താരവുമായ ശിവരാജ് കുമാർ ആണ്. കന്നഡ സിനിമയിലെ ഇതിഹാസമായ രാജ് കുമാറിന്റെ മക്കളാണ് ഇരുവരും. സോളോ റിലീസായാകും ജെയിംസ് കർണാടകയിൽ റിലീസിനെത്തുക. അപ്പുവിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടതില്ലെന്ന് ചലച്ചിത്രപ്രവർത്തകരും വിതരണക്കാരും തീരുമാനിച്ചു എന്നാണ് വാർത്തകൾ നമ്മളോട് പറയുന്നത്. രാജമൗലി ചിത്രം ആർ ആർ ആർ മാർച്ച് പതിനെട്ടിൽ നിന്ന് മാർച്ച് 25 ലേക്ക് റിലീസ് മാറ്റിയത് പോലും അത്കൊണ്ടാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രിയ ആനന്ദ്, മേഘ ശ്രീകാന്ത്, അനു പ്രഭാകർ മുഖർജി എന്നിവരാണ് ജെയിംസ് എന്ന ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.