[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മലയാളത്തിലെ പ്രമുഖര്‍ ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചു

പ്രശസ്ത സിനിമ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ഏറെ പഴികള്‍ ഏല്‍ക്കേണ്ടി വന്ന നടനാണ് ദിലീപ്. ആദ്യ ദിവസം മുതല്‍ ദിലീപിനെതിരെ സോഷ്യല്‍ മീഡിയകള്‍ വഴിയും മറ്റ് ചാനല്‍ പത്രങ്ങള്‍ വഴിയും വാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരുന്നു. ഒരു സമയം കഴിഞ്ഞപ്പോള്‍ വീണ്ടും നടിയെ ആക്രമിച്ച വിഷയം വാര്‍ത്തകളില്‍ ഇടം നേടുകയാണ്.

ദിലീപിന്‍റെ പേര് നടിയെ ആക്രമിച്ച കേസില്‍ പുറത്തു പറയുമെന്ന് പറഞ്ഞു പള്‍സര്‍ സുനിയുടെ സുഹൃത്ത് ഭീഷണിപ്പെടുത്തിയെന്ന് ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ. മലയാള സിനിമയിലെ പ്രമുഖരായ പല സ്ത്രീകളും നിര്‍മ്മാതാക്കളും ദിലീപിനെതിരെ മൊഴി കൊടുക്കാന്‍ പള്‍സര്‍ സുനിക്ക് പണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ദിലീപിനെ കുടുക്കാതിരിക്കണമെങ്കില്‍ കോടികള്‍ കൊടുക്കണമെന്നുമായിരുന്നത്രേ അയാളുടെ ഭീഷണി.

പണം നല്‍കാമെന്ന്‍ പള്‍സര്‍ സുനിക്ക് വാഗ്ദാനം ചെയ്ത ആ പ്രമുഖരുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അങ്ങനെ ചെയ്താല്‍ മലയാളത്തിലെ ഷൂട്ടിങ്ങ് പോലും നില്‍ക്കുമെന്നും നാദിര്‍ഷ പറയുന്നു.

വിഷ്ണു എന്ന പേരിലാണ് പള്‍സര്‍ സുനിയുടെ സുഹൃത്തെന്ന്‍ പറഞ്ഞയാള്‍ ബന്ധപെട്ടത്. അയാളുടെ സംസാരത്തില്‍ സംശയം തോന്നിയത് കൊണ്ട് താന്‍ ആ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തു. അമേരിക്കയിലെ പ്രോഗ്രാമിന് പോകുന്നതിനു മുന്നേ തന്നെ ആ സംഭാഷണം അടക്കം എല്ലാ തെളിവുകളും പോലീസിന് പരാതിയായി നല്കിയിരുന്നു. നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.