[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം ധര്‍മ്മജന്‍ വീണ്ടും പ്രധാന വേഷത്തില്‍..

ധര്‍മജന്‍ ബോല്‍ഗാട്ടി.. ചാനല്‍ ഷോകളില്‍ നിറഞ്ഞു നിന്നിരുന്ന പേര് മലയാള സിനിമയുടെ അവിഭാജ്യ ഘടകം ആയി മാറിയിട്ട് കുറച്ചു നാളായിട്ടേ ഉള്ളൂ. കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍ എന്ന ഒറ്റ സിനിമ മതിയാകും ധര്‍മജന്‍റെ റെയിഞ്ച് മനസിലാകാന്‍. നായകനായി എത്തിയ വിഷ്ണു ഉണ്ണികൃഷ്ണനെയും മറികടന്ന് ആദ്യാവസാനം കയ്യടി വാങ്ങിയിരുന്നു ധര്‍മജന്‍ ആ ചിത്രത്തിലൂടെ.

തുടര്‍ന്ന്‍ ഒട്ടേറെ ചിത്രങ്ങളാണ് ധര്‍മജനെ തേടി എത്തിയത്. ഏതാനും ആഴ്ചകള്‍ക്ക് മുന്നേ തിയേറ്ററില്‍ എത്തിയ ടോവിനോ തോമസ് ചിത്രം ഗോദയിലും ധര്‍മജന് നല്ല വേഷമായിരുന്നു. റിലീസിങ്ങിന് ഒരുങ്ങുന്ന കാപ്പചീനോ എന്ന ചിത്രവും ധര്‍മജന്‍റെ കോമഡി രംഗങ്ങളാല്‍ നിറഞ്ഞതാണ്.

പാനിങ്ങ് കാം ഫിലിംസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോ. സ്കോട്ട് നിര്‍മ്മിക്കുന്ന കാപ്പചീനോ സംവിധാനം ചെയ്യുന്നത് നൌഷാദ് മീഡിയ സിറ്റിയാണ്. ധര്‍മജന്‍, കണാരന്‍ ഹരീഷ്, സുധി കോപ്പ, വിനീത് മോഹന്‍ (അടി കപ്പ്യാരെ കൂട്ടമണി) സുനില്‍ സുഗത, അനീഷ് ജി മേനോന്‍, നടാഷ, അനീറ്റ, ശരണ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.