പ്രശസ്ത സിനിമ നടി ആക്രമിക്കപ്പെട്ട വിഷയത്തില് ഏറെ പഴികള് ഏല്ക്കേണ്ടി വന്ന നടനാണ് ദിലീപ്. ആദ്യ ദിവസം മുതല് ദിലീപിനെതിരെ സോഷ്യല് മീഡിയകള് വഴിയും മറ്റ് ചാനല് പത്രങ്ങള് വഴിയും വാര്ത്തകള് പ്രചരിച്ചുകൊണ്ടിരുന്നു. ഒരു സമയം കഴിഞ്ഞപ്പോള് വീണ്ടും നടിയെ ആക്രമിച്ച വിഷയം വാര്ത്തകളില് ഇടം നേടുകയാണ്.
ദിലീപിന്റെ പേര് നടിയെ ആക്രമിച്ച കേസില് പുറത്തു പറയുമെന്ന് പറഞ്ഞു പള്സര് സുനിയുടെ സുഹൃത്ത് ഭീഷണിപ്പെടുത്തിയെന്ന് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്ഷ. മലയാള സിനിമയിലെ പ്രമുഖരായ പല സ്ത്രീകളും നിര്മ്മാതാക്കളും ദിലീപിനെതിരെ മൊഴി കൊടുക്കാന് പള്സര് സുനിക്ക് പണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ദിലീപിനെ കുടുക്കാതിരിക്കണമെങ്കില് കോടികള് കൊടുക്കണമെന്നുമായിരുന്നത്രേ അയാളുടെ ഭീഷണി.
പണം നല്കാമെന്ന് പള്സര് സുനിക്ക് വാഗ്ദാനം ചെയ്ത ആ പ്രമുഖരുടെ പേര് ഇപ്പോള് വെളിപ്പെടുത്താന് കഴിയില്ലെന്നും അങ്ങനെ ചെയ്താല് മലയാളത്തിലെ ഷൂട്ടിങ്ങ് പോലും നില്ക്കുമെന്നും നാദിര്ഷ പറയുന്നു.
വിഷ്ണു എന്ന പേരിലാണ് പള്സര് സുനിയുടെ സുഹൃത്തെന്ന് പറഞ്ഞയാള് ബന്ധപെട്ടത്. അയാളുടെ സംസാരത്തില് സംശയം തോന്നിയത് കൊണ്ട് താന് ആ ഫോണ് സംഭാഷണം റെക്കോര്ഡ് ചെയ്തു. അമേരിക്കയിലെ പ്രോഗ്രാമിന് പോകുന്നതിനു മുന്നേ തന്നെ ആ സംഭാഷണം അടക്കം എല്ലാ തെളിവുകളും പോലീസിന് പരാതിയായി നല്കിയിരുന്നു. നാദിര്ഷ കൂട്ടിച്ചേര്ത്തു.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.