ഈയാഴ്ച റിലീസ് ചെയ്യാന് ഇരുന്ന ദിലീപ്-പ്രയാഗ മാര്ടിന് ചിത്രം രാമലീല റിലീസ് മാറ്റി വെച്ചു. പകരം ആ തിയ്യതിയില് മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റി മറിച്ച പുലിമുരുകന് റീ റിലീസ് ചെയ്യും. വെറുമൊരു റീ റിലീസ് അല്ല, പുലിമുരുകന് 3D പതിപ്പ് ആയാണ് ഇത്തവണ തിയേറ്ററുകളില് എത്തുക. ഗിന്നസ്സ് വേള്ഡ് റെക്കോര്ഡ് വരെ സ്വന്തമാക്കിയ പുലിമുരുകന്റെ 3D പതിപ്പ് മലയാള സിനിമ ആസ്വാദകര് ഏറെ നാളായി കാണാന് കാത്തിരിക്കുകയായിരുന്നു. ജൂലൈ 28ന് റിലീസ് നിശ്ചയിച്ചിരുന്ന പുലിമുരുകന് 3D, നേരത്തെ തിയേറ്ററുകളില് എത്തുമ്പോള് ആരാധകരും ആവേശത്തില് ആണ്.
ജൂലൈ 7ന് റിലീസ് ചെയ്യേണ്ടിയിരുന്ന രാമലീല കഴിഞ്ഞ ദിവസമാണ് റിലീസ് ഡേറ്റ് നീട്ടിയതായി അറിയിച്ചത്. പ്രമുഖ നടിയെ ആക്രമിച്ച കേസുമായി രാമലീലയുടെ റിലീസ് മാറ്റിയതിന് ബന്ധമില്ല എന്ന് നിര്മ്മാതാവ് ടോമിച്ചന് മുളകുപാടം പറഞ്ഞു. നടിയ്ക്ക് നേരിടേണ്ടി വന്ന ആക്രമത്തില് ദിലീപിനെ നിരന്തരമായി ചോദ്യം ചെയ്തു വരുന്നതിനിടയില് രാമലീല റിലീസ് മാറ്റിയത് സോഷ്യല് മീഡിയയില് ഏറെ വാര്ത്തകള് ഉണ്ടാക്കിയിരുന്നു.
രാമലീലയുടെ പോസ്റ്റ് പ്രൊഡക്ഷന് ജോലികള് പൂര്ത്തിയാക്കാന് വൈകിയതാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറാന് കാരണം. ജൂലൈ 21ന് രാമലീല തിയേറ്ററുകളില് എത്തിക്കാനാണ് ശ്രമിക്കുന്നത്. തന്റെ സ്ഥിരം സിനിമ രീതിയില് നിന്നും മാറി കുറച്ചു സീരിയസ് റോളിലാണ് ഇത്തവണ ദിലീപ് എത്തുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തില് കഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ അരുണ് ഗോപിയാണ്. ചോക്കളേറ്റ്, മേക്കപ്പ് മാന്, സീനിയേഴ്സ്, റണ് ബേബി റണ്, അനാര്ക്കലി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്ക്ക് തിരക്കഥ ഒരുക്കിയ സച്ചിയാണ് ഈ സിനിമയുടെയും തിരക്കഥകൃത്ത്.
മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വിജയമായിരുന്നു പുലിമുരുകന്റേത്. മലയാള സിനിമയ്ക്ക് എത്തി പിടിക്കാന് കഴിയുമോ എന്ന് സംശയിച്ചിരുന്ന 100 കോടി, 150 കോടി നേട്ടങ്ങള് പുലിമുരുകന് സ്വന്തമാക്കി. ഒക്ടോബര് 7, 2016 ല് റിലീസ് ചെയ്ത ചിത്രം ഇന്നും തരംഗം അവസാനിക്കാതെ തുടരുന്നുണ്ടെങ്കില് പുലിമുരുകന് ഉണ്ടാക്കിയ ഓളം മനസിലാകാന് കഴിയുന്നതെ ഉള്ളൂ.
25 കോടി ബഡ്ജറ്റില് ഇറങ്ങിയ പുലിമുരുകന് ബോക്സോഫീസില് മാത്രം 150 കോടിയില് ഏറെയാണ് കലക്ഷന് നേടിയത്. തെലുങ്കിലേക്കും തമിഴിലേക്കും ഡബ്ബ് ചെയ്തു ഇറക്കിയപ്പോളും വമ്പന് സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. മന്യംപുലി എന്ന പേരില് തെലുങ്ക് പതിപ്പ് റിലീസ് ചെയ്തത് ആന്ധ്രപ്രദേശിലെയും തെലുങ്കാനയിലെയും 500 തിയേറ്ററുകളില് ആണ്. തിയേറ്ററുകളില് 50 ദിവസം പൂര്ത്തിയാക്കിയ മന്യം പുലി 12 കോടി കലക്ഷന് നേടി.
ഏതാനും ആഴ്ചകള്ക്ക് മുന്നേ പുലിമുരുകന്റെ 3D തമിഴ് പതിപ്പ് തമിഴ് നാട്ടില് റിലീസ് ചെയ്തിരുന്നു. ബാഹുബലി 2വിന് ശേഷം തമിഴ് നാട് കണ്ട ഏറ്റവും വലിയ റിലീസ് ആയിരുന്നു പുലിമുരുകന് 3Dയുടേത്. ഈയടുത്ത് വന്ന തമിഴ് ചിത്രങ്ങളെക്കാള് ഓപ്പണിങ് പുലിമുരുകന് നേടിയതായി തമിഴ് മാധ്യമങ്ങളും റിപ്പോര്ട് ചെയ്തിരുന്നു.
കംപ്ലീറ്റ് ആക്ടര് മോഹന്ലാല് നായകനായി എത്തിയ പുലിമുരുകനില് തെലുങ്ക് സൂപ്പര് താരം ജഗപതി ബാബു, ലാല്, കമാലിനി മുഖര്ജി, നമിത, വിനു മോഹന്, ഹരീഷ് പേരടി, ബാല തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന താരങ്ങള്. പീറ്റര് ഹെയിന്റെ സംവിധാനത്തില് ഒരുങ്ങിയ മോഹന്ലാലിന്റെ ആക്ഷന് രംഗങ്ങള് മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ആക്ഷന് കൂടെയായിരുന്നു. മികച്ച ആക്ഷന് ഡയറക്ടറിന് ഉള്ള നാഷണല് അവാര്ഡ് പുലിമുരുകനിലൂടെ പീറ്റര് ഹെയിനെ തേടി എത്തുകയും ചെയ്തു.
ചരിത്ര വിസ്മയം തീര്ത്ത പുലിമുരുകന്റെ 3D പതിപ്പ് വരുമ്പോള് കേരളത്തിലെ സിനിമ ആസ്വാദകരും ആരാധകരും ഒരുപോലെ പ്രതീക്ഷയിലാണ്. വീണ്ടും പുലിമുരുകന് തരംഗം കേരളത്തില് ആഞ്ഞടിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
2017 മാർച്ച് 5ന് കൊച്ചിയിലെ ഗോശ്രീ പാലത്തിന് താഴെയുള്ള കായലിൽ നിന്നാണ് സിഎ വിദ്യാർത്ഥി മിഷേലിന്റെ മൃതദേഹം പോലീസിന് ലഭിക്കുന്നത്.…
ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും മുഖ്യ വേഷത്തിലെത്തുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ മമ്മി'യുടെ ആനിമേറ്റഡ് പ്രൊമോ സോങ്ങ് പുറത്തിറങ്ങി. 'സരിഗമ'യുടെ…
മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വർഷങ്ങൾക്ക് ശേഷം ഒരുമിപ്പിച്ച് ഒരു ചിത്രമൊരുക്കുകയാണ് പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ. മമ്മൂട്ടി…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്ത ആനന്ദ് ശ്രീബാലക്കു ഗംഭീര പ്രേക്ഷക പ്രതികരണം. പ്രശസ്ത സംവിധായകനായ…
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്. 24 വര്ഷങ്ങള്ക്ക് ശേഷം റീ റിലീസ് ചെയ്യുന്ന…
This website uses cookies.