[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആരാധകർ കാത്തിരിക്കുന്ന പ്രണവ് മോഹൻലാൽ ചിത്രത്തിന്‍റെ വിശേഷങ്ങൾ ഇതാ..

വർഷങ്ങളായി മലയാള സിനിമ പ്രേക്ഷകർ കാത്തിരുന്നതായിരുന്നു മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാലിന്‍റെ മകൻ പ്രണവ് മോഹൻലാലിന്‍റെ നായകനായുള്ള അരങ്ങേറ്റം. ഒട്ടേറെ സംവിധായകരും നിർമ്മാതാക്കളും പ്രണവിന് പിന്നാലെ വർഷങ്ങളായി നടന്നെങ്കിലും അഭിനയിക്കാൻ താല്പര്യമില്ല എന്ന് പറഞ്ഞു ഒഴിവാക്കുകയായിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽക്കർ സൽമാൻ നായകനായി അരങ്ങേറി, മലയാളത്തിലെ വിലയേറിയ താരങ്ങളിൽ ഒന്നായി ഉയർന്നപ്പോഴും സിനിമ തന്റെ വഴിയല്ല എന്ന മട്ടിൽ പ്രണവ് മോഹൻലാൽ മാറി നടന്നു.

യാത്രകളും മറ്റുമായി നടന്ന പ്രണവ്, സിനിമയിലേക്ക് വരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുൻപിൽ എല്ലാം മോഹൻലാൽ പ്രണവ് അവന്റെ ഇഷ്ടം പോലെ ചെയ്യട്ടെ എന്ന മട്ടിൽ പറഞ്ഞു ഒഴിവാക്കുകയായിരുന്നു.

എന്നാൽ പ്രേക്ഷകരെ ഞെട്ടിച്ചു 2014ൽ ദൃശ്യത്തിന്‍റെ തമിഴ് റീമേക്ക് പാപനാശത്തിലൂടെ പ്രണവ്, ജിത്തു ജോസഫിന്‍റെ അസിസ്റ്റന്റ് ഡയറക്ടർ ആയി വെള്ളിത്തിരയിലേക്ക് എത്തി. തൊട്ടടുത്ത വര്ഷം ദിലീപ് ചിത്രം ലൈഫ് ഓഫ് ജോസൂട്ടിയിലും പ്രണവ് അസിസ്റ്റന്റ് ഡയറക്ടർ ആയി. ജിത്തു ജോസഫ് തന്നെയായിരുന്നു ഈ സിനിമയുടെയും സംവിധായകൻ.

പ്രണവ് സംവിധായകൻ ആകാൻ പോകുകയാണെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് വീണ്ടും ഒരു സർപ്രൈസ് വാർത്ത എത്തിയത്. ജിത്തു ജോസഫിന്‍റെ പുതിയ ചിത്രത്തിൽ നായകനായി പ്രണവ് എത്തുന്നു. ആരാധകരുടെ ആവേശം ഇരട്ടിയായി. പേരുപോലും ഇടും മുന്നേ പ്രണവിന്‍റെ ആദ്യ ചിത്രത്തിന്‍റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു.

താര പുത്രന്‍ വരവിനായി കാത്തിരിക്കുന്ന ആരാധകർക്കും പ്രേക്ഷകർക്കും ഇതാ പ്രണവ്-ജിത്തു ജോസഫ് ചിത്രത്തെ കുറിച്ച് ചില വിശേഷങ്ങൾ…

ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്‍ പൂജ നാളെ തിരുവനന്തപുരത്ത് നടക്കും. എറണാകുളവും ബാംഗ്ലൂരുമാണ് ചിത്രത്തിന്‍ പ്രധാന ലൊക്കേഷനുകൾ. ആക്ഷൻ ഫാമിലി ഡ്രാമയാണ് ചിത്രം. ഈ ചിത്രത്തിലെ ആക്ഷൻ സീനുകൾക്ക് വേണ്ടി പ്രണവ് മാസങ്ങളായി പാർക്കർ പരിശീലനം നടത്തിയിരുന്നു.

പ്രശസ്ത ഛായാഗ്രാഹകന്‍ സതീഷ് കുറുപ്പാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിജയ രാഘവൻ, ഷറഫുദ്ധീൻ (ഗിരിരാജൻ കോഴി), ഹാപ്പി വെഡിങ് ഫെയിം സിജു വിൽസൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

2002ൽ ബാലതാരമായി മോഹൻലാൽ ചിത്രം ഒന്നാമനിലൂടെ അരങ്ങേറ്റം കുറിച്ച പ്രണവ് മോഹൻലാൽ അതെ വർഷം തന്നെ ഇറങ്ങിയ മേജർ രവി ചിത്രം പുനർജനിയിലൂടെ കേരള ഗവൺമെന്റിന്‍റെ മികച്ച ബാലതാരത്തിനുള്ള അവാർഡ് സ്വന്തമാക്കി.

തുടർന്ന് വർഷങ്ങളോളം സിനിമയിൽ നിന്നും മാറി നിന്ന പ്രണവിനെ പിന്നീട് കണ്ടത് മോഹൻലാലിന്‍റെ തന്നെ ചിത്രമായ സാഗർ ഏലിയാസ് ജാക്കിയിലെ ഒരു ഗാന രംഗത്തായിരുന്നു. വീണ്ടും പ്രണവിനെ ഉടൻ തന്നെ വെള്ളിത്തിരയിൽ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

webdesk

Recent Posts

ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ജൂലൈ 24ന് തിയേറ്ററുകളിൽ

സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന പുതിയ ചിത്രം 'ഓട്ടം തുള്ളൽ' ജൂലൈ 24ന് തിയേറ്ററുകളിലെത്തും. 'ഒരു തനി നാടൻ തുള്ളൽ'…

1 day ago

‘തളിരോമലേ… ചെറുതൂവലേ…’; വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ ചിത്രത്തിലെ ആദ്യ ഗാനം

വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ എന്ന സിനിമയിലെ ആദ്യ വീഡിയോ ഗാനമായ ‘തളിരോമലേ... ചെറുതൂവലേ...’ പുറത്തിറങ്ങി. കെ. എസ്.…

1 day ago

സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന “ഓട്ടം തുള്ളൽ “ജൂലൈ 24 ന് തിയേറ്ററിൽ

സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ഓട്ടം തുള്ളൽ' ജൂലൈ 24 ന് തിയേറ്ററിൽ. 'ഒരു തനി…

5 days ago

പുരാണ–ഫാന്റസി ദൃശ്യവിസ്മയം ‘നാഗബന്ധം’; ട്രെയിലർ പുറത്തിറങ്ങി

പാൻ-ഇന്ത്യൻ ആക്ഷൻ–അഡ്വഞ്ചർ ചിത്രം ‘നാഗബന്ധം’ ട്രെയിലർ പുറത്തിറങ്ങി. പുരാണം, ചരിത്രം, ഫാന്റസി, സാഹസികത എന്നിവ സമന്വയിപ്പിച്ച വിപുലമായ ദൃശ്യലോകമാണ് ചിത്രം…

3 weeks ago

ആഷിക്ക് അബു ഭദ്രദീപം കൊളുത്തി; വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ ന് തുടക്കം

വിനീത് കുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘നോട്ട്’ പൂജാ ചടങ്ങോടെ ഔദ്യോഗികമായി ആരംഭിച്ചു. നവാഗതരായ ആശിഷും കിരണും ചേർന്ന്…

3 weeks ago

“റെയ്സ് ഓഫ് നാഗ”; രൂപേഷ് പീതാംബരൻ ചിത്രം ഭാസ്കരഭരണത്തിലെ ആദ്യ ഗാനം പുറത്ത്

രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഭാസ്കരഭരണം' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. "റെയ്സ് ഓഫ്…

4 weeks ago

This website uses cookies.