മലയാള സിനിമയുടെ വാണിജ്യ സാധ്യതകൾ വാനോളമെത്തിച്ച ചിത്രമാണ് മോഹൻലാൽ നായകനായ പുലിമുരുകൻ. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വാണിജ്യ വിജയമായി മാറിയ ഈ മോഹൻലാൽ- വൈശാഖ് ചിത്രം ലോകമെമ്പാടുനിന്നും വാരികൂട്ടിയതു നൂറ്റിയന്പത് കോടിയിൽ അധികം രൂപയാണ്. മലയാളത്തിലെ ആദ്യത്തെ നൂറു കോടി കളക്ഷൻ നേടിയ ചിത്രമാണ് പുലിമുരുകൻ. കായംകുളം കൊച്ചുണ്ണി. ഒടിയൻ എന്നീ ചിത്രങ്ങളും നൂറു കോടിയിൽ അധികം നേടിയെങ്കിലും അതൊന്നും തിയേറ്റർ കളക്ഷൻ ആയിരുന്നില്ല. എന്നാൽ നൂറ്റിയന്പത് കോടിയോളം രൂപയാണ് പുലിമുരുകൻ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ നിന്നും മാത്രം വാരിയത്. റിലീസ് ചെയ്തു ഇപ്പോൾ മൂന്നാം വർഷത്തിൽ എത്തുമ്പോഴും പുലി മുരുകൻ തരംഗം തുടരുകയാണ് എന്ന് തന്നെ പറയാം.
ഈ കഴിഞ്ഞ ആഴ്ച നടന്ന ഒരു പി എസ് സി പരീക്ഷ ചോദ്യ പേപ്പറിൽ ആണ് പുലിമുരുകൻ സ്ഥാനം പിടിച്ചത്. മലയാളത്തിൽ ആദ്യമായി നൂറു കോടി നേടിയ ചിത്രം ഏതെന്ന ചോദ്യം ആയിരുന്നു പരീക്ഷക്ക് വന്നത്. പുലിമുരുകൻ ആണ് അതെന്നു കൊച്ചു കുട്ടികൾക്ക് പോലും അറിയാം എന്നതാണ് ഈ ചിത്രം നേടിയ വിജയത്തിന്റെ വ്യാപ്തി നമ്മുക്ക് മനസ്സിലാക്കി തരുന്നത്. ഒരേ സമയം ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചിത്രം എന്ന ഗിന്നസ് വേൾഡ് റെക്കോർഡും പുലിമുരുകന്റെ ത്രീഡി പതിപ്പ് സ്വന്തമാക്കിയിരുന്നു. ഏറ്റവും കൂടുതൽ വിദേശ കളക്ഷൻ നേടിയ മലയാള ചിത്രവും പുലി മുരുകൻ ആണ്. ഇതിന്റെ തെലുങ്കു ഡബ്ബിങ് പതിപ്പായ മാന്യം പുലിയും ഒരു മലയാള ഡബ്ബ് ചിത്രം നേടുന്ന റെക്കോർഡ് കളക്ഷൻ ആണ് തെലുഗ് സംസ്ഥാനങ്ങളിൽ നിന്ന് വാരിയത്. മലയാള സിനിമയിലെ ബോക്സ് ഓഫീസ് റെക്കോർഡുകളിൽ തൊണ്ണൂറു ശതമാനവും കൈവശമുള്ള മോഹൻലാലിൻറെ കരിയറിൽ നിർണ്ണായകമായ സ്ഥാനമാണ് വൈശാഖ്- ഉദയ കൃഷ്ണ- ടോമിച്ചൻ മുളകുപാടം ടീമിൽ നിന്ന് പുറത്തു വന്ന ഈ ചിത്രത്തിനുള്ളത്.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.