[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

നാൽപ്പതാം ദിവസത്തിലും ഇരുന്നൂറിൽ പരം തീയേറ്ററുകളിൽ വിജയ് സൂപ്പറും പൗര്ണമിയും..!

മലയാളത്തിലെ ഈ വർഷത്തെ ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ആയി മാറിയ ചിത്രമാണ് ആസിഫ് അലി നായകനായ വിജയ് സൂപ്പറും പൗര്ണമിയും. ജിസ് ജോയ് രചനയും സംവിധാനവും നിർവഹിച്ച ഈ ഫാമിലി കോമഡി എന്റെർറ്റൈനെർ ഇപ്പോഴും കുംടുംബ പ്രേക്ഷകരുടെ പിന്തുണയോടെ മുന്നേറ്റം തുടരുകയാണ്. നാൽപ്പതാം ദിവസത്തിലേക്ക് കടക്കുമ്പോഴും കേരളത്തിൽ മാത്രം ഏകദേശം നൂറിലധികം തിയേറ്ററുകളിലും കേരളത്തിന് പുറത്തെ സ്ക്രീനുകൾ കൂടി ചേർത്താൽ ഇരുന്നൂറിൽ അധികം തീയേറ്ററുകളിലുമായി ആണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്. കേരളത്തിന് പുറത്തും മികച്ച പ്രതികരണം ആണ് ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിച്ച ഈ ചിത്രം ജിസ് ജോയ്- ആസിഫ് അലി ടീമിന്റെ തുടർച്ചയായ മൂന്നാമത്തെ ചിത്രവും തുടർച്ചയായ രണ്ടാമത്തെ സൂപ്പർ ഹിറ്റുമാണ്. രണ്ടു വർഷം മുൻപാണ് സൺ‌ഡേ ഹോളിഡേ എന്ന സൂപ്പർ ഹിറ്റ് ചിത്രം ഇരുവരും ചേർന്ന് സമ്മാനിച്ചത്. ഐശ്വര്യ ലക്ഷ്മി നായികാ വേഷത്തിൽ എത്തിയ വിജയ്  സൂപ്പറും പൗര്ണമിയുമിൽ മികച്ച പ്രകടനവുമായി  സിദ്ദിഖ്, രഞ്ജി പണിക്കർ, കെ പി എ സി ലളിത, ദേവൻ, ശാന്തി കൃഷ്ണ, ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി, അജു വർഗീസ് എന്നീ താരങ്ങളും നിറഞ്ഞു നിൽക്കുന്നുണ്ട്. റെനഡിവേ ഒരുക്കിയ ദൃശ്യങ്ങളും  രതീഷ് രാജിന്റെ എഡിറ്റിംഗും സാങ്കേതികമായി ഈ ചിത്രത്തെ മികവുറ്റതാക്കിയപ്പോൾ ടീം ഫോർ മ്യൂസിക്സ് ഒരുക്കിയ പശ്ചാത്തല സംഗീതവും ഈ ചിത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. പ്രിൻസ് ജോർജ് എന്ന നവാഗത സംഗീത സംവിധായകൻ ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയത്.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.