കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിൽ കഴിഞ്ഞ ദിവസം വിധി വന്നതോടെയാണ് നിർമ്മാതാക്കൾ അനിശ്ചിതത്വത്തിലായത്. ഇന്നലെ തടവ് ശിക്ഷ വിധിച്ചുകൊണ്ട് രാജസ്ഥാനിലെ ജോധ്പൂർ കോടതി വിധി വന്നതോടെയാണ് സൽമാൻ ഖാൻ ചിത്രത്തിന്റെ നിർമ്മാതാക്കൾ അങ്കലാപ്പിലായത്. സൽമാൻ ഖാനെ കണ്ടുകൊണ്ട് ഒരുക്കാനിരുന്ന ചിത്രങ്ങളായ റേസ് 3, ഭാരത്, കിക്ക് 2 , ദബാങ്ക് 3 തുടങ്ങി നിരവധി ചിത്രങ്ങളും അവയുടെ അണിയറപ്രവർത്തകരുമാണ് ആപ്പിലായിരിക്കുന്നത്. ചിത്രങ്ങളുടെയെല്ലാം ആകെ മൊത്തത്തിലുള്ള ബജറ്റ് പരിശോധിച്ചാൽ ഏതാണ്ട് ആയിരം കോടിക്ക് മുകളിൽ വരും. ബോളീവുഡിലെ ഏറ്റവും വലിയ താരമായതിനാൽ തന്നെ സിനിമാ മേഖല നേരിടുന്ന പ്രശ്‌നത്തിന്റെ വ്യാപ്തിയും വളരെ വലുതാണ്. മുൻപ് സഞ്ജയ് ദത്ത് അറസ്റ്റിലായപ്പോഴാണ് ഇത്തരമൊരു പ്രതിസന്ധി ബോളീവുഡ് അഭിമുഖീകരിച്ചിട്ടുള്ളത്.
ഇരുപത് വർഷങ്ങൾക്ക് മുൻപ് ഹം സാഥ് സാഥ് ഹേൻ എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിലാണ് കേസിനാധാരമായ സംഭവം നടക്കുന്നത്, ഷൂട്ടിങ്ങിനു ശേഷം സൽമാൻ ഖാനും കൂട്ടുകാരും രാജസ്ഥാനിലെ ജോധ്പൂരിലെ വനത്തിൽ നടത്തിയ വേട്ടയാണ് പിന്നീട വിവാദമായത്. അനധികൃതമായി തോക്ക് കൈവശം വെക്കുക, മൃഗവേട്ട നടത്തുക തുടങ്ങിയ കേസുകളാണ് സൽമാൻഖാനെതിരെ ചുമത്തിയിരുന്നത്. കൂട്ടുപ്രതികളും സിനിമാതാരങ്ങളുമായ സെയിഫ് അലി ഖാനെയും, തബുവിനേയും സാഹചര്യ തെളിവുകളുടെ അഭാവത്താൽ കോടതി വെറുതെ വിട്ടിരുന്നു. അഞ്ചു വർഷത്തെ തടവിന് വിധിച്ച കോടതി ഇന്നലെ തന്നെ സൽമാനെ അറസ്റ്റ് ചെയ്യുവാനും അറിയിച്ചിരുന്നു. ജാമ്യത്തിനായി ഇന്ന് കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ടൈഗർ സിന്താ ഹേ ആണ് സൽമാൻ ഖാന്റെ അവസാന ചിത്രം. ചിത്രം ബോക്സ് ഓഫിസിൽ വൻ വിജയമായി മാറിയിരുന്നു.
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
This website uses cookies.