മലയാളത്തിലെ സിനിമാ നിർമ്മാതാക്കളുടെ സംഘടന ഒരു സിനിമാ നിർമ്മിക്കാൻ പോവുകയാണ് എന്നുള്ള വാർത്ത വന്നിട്ട് കുറെ നാളുകളായി. മലയാളത്തിലെ താര സംഘടനായ ‘അമ്മ നേരത്തെ ട്വന്റി ട്വന്റി എന്ന മൾട്ടിസ്റ്റാർ ചിത്രം നിർമ്മിക്കുകയും മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി, ജയറാം എന്നിവരാരെല്ലാം അഭിനയിച്ച ആ ജോഷി ചിത്രം വലിയ വിജയം നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അതേ പാത പിന്തുടർന്ന് നിർമ്മാതാക്കളുടെ സംഘടനയിലെ അംഗങ്ങൾ ചേർന്ന് ഒരു ചിത്രം നിർമ്മിക്കുകയാണ്. എന്നാൽ അതൊരു മൾട്ടിസ്റ്റാർ ചിത്രമല്ല എന്നും, അതിലെ നായകൻ മലയാളത്തിലെ സൂപ്പർ താരമായ മോഹൻലാൽ ആണെന്നും നിർമ്മാതാക്കളുടെ സംഘടനയുടെ തലപ്പത്തുള്ള പ്രശസ്ത നിർമ്മാതാവും നടനുമായ ജി സുരേഷ് കുമാർ വെളിപ്പെടുത്തി. കൗമുദി ടിവിക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. മോഹൻലാലിനോട് ഏതാനും കഥകൾ പറഞ്ഞിട്ടുണ്ടെന്നും അതിൽ ഒരെണ്ണം ഉടനെ തന്നെ തീരുമാനിച്ചു മോഹൻലാലിന്റെ കൂടി സൗകര്യം അനുസരിച്ചു ഈ വർഷം തന്നെ ചിത്രത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്നും ജി സുരേഷ് കുമാർ പറയുന്നു.
ചിത്രത്തിന്റെ സംവിധായകൻ, രചയിതാവ് എന്നിവർ ആരൊക്കെയുള്ള വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. അധികം വൈകാതെ തന്നെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ഇത് കൂടാതെ തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കും ഒരു ചിത്രം നിർമ്മിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട് എന്നും അതിലും നായകൻ മോഹൻലാൽ ആയിരിക്കുമെന്നുള്ള സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഏതായാലും ട്വന്റി ട്വന്റി പോലെ ആവേശം നൽകുന്ന ഒരു വലിയ ചിത്രം തന്നെയായിരിക്കും നിർമ്മാതാക്കളുടെ സംഘടനയും ഒരുക്കുക എന്ന പ്രതീക്ഷയിലാണ് മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.