‘ജേക്കപ്പിന്‍റെ സ്വർഗ്യരാജ്യ’ത്തിലൂടെ നിവിൻ പോളിയുടെ അനുജത്തിയായും ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന ചിത്രത്തിലൂടെ മോഹൻലാലിൻറെ മകളായും എത്തി മലയാളികളുടെ മനം കവർന്ന നടിയായ ഐമ സെബാസ്റ്റ്യൻ വിവാഹിതയാകുന്നു. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ലൂർ ഡെയ്സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവയ സോഫിയ പോളിന്റെ മകൻ കെവിൻ പോളാണ് വരൻ. സിനിമാ മേഖലയില്‍ നിന്നാണ് വരനെങ്കിലും പ്രണയവിവാഹമല്ല.
ഇരുവരുടെയും വിവാഹ വാർത്ത മാധ്യമങ്ങൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ കെവിൻ പോൾ തന്നെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വിവാഹത്തീയതി അറിയിച്ചിരിക്കുകയാണ്. 2018 ജനുവരി 4 നാണ് വിവാഹം. കടവൂർ സെയിന്‍റ് കാസിമിർ ദേവാലയത്തിൽ വച്ചാണ് വിവാഹം.
2013 ല്‍ മനു കണ്ണന്താനം സംവിധാനം ചെയ്ത ദൂരം എന്ന സിനിമയിലൂടെയാണ് ഐമ അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. ഐമയുടെ ഇരട്ട സഹോദരി ഐനയും ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളിലെ ഐമയുടെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മണിപ്പാല്‍ സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥിനിയായ ഐമ കുടുംബത്തോടൊപ്പം ഷാർജയിലാണ് താമസം.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.