കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് കിലുക്കം. 1991 ഇൽ റിലീസ് ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ഗുഡ് നൈറ്റ് മോഹൻ ആണ്. മിന്നാരം, സ്ഫടികം, കാലാപാനി തുടങ്ങിയ സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രങ്ങൾ നിർമ്മിച്ചതും അദ്ദേഹമാണ്. കിലുക്കം എന്ന സിനിമ മലയാളത്തിലെ അന്നുവരെയുള്ള സകല കളക്ഷൻ റെക്കോർഡുകളും തകർത്തു ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രമായിരുന്നു. ഇപ്പോഴിതാ ആ ചിത്രം നിർമ്മിച്ച സമയത്തു തനിക്കു മനസ്സിൽ തോന്നിയ ചില വസ്തുതകൾ വെളിപ്പെടുത്തുകയാണ് ഗുഡ് നൈറ്റ് മോഹൻ. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ ആണ് ഗുഡ് നൈറ്റ് മോഹൻ ഈ കഥകൾ തുറന്നു പറയുന്നത്. അന്നത്തെ കാലത്തെ ഏറ്റവും ചെലവേറിയ സിനിമയായിരുന്നു കിലുക്കമെന്നും 20-25 ലക്ഷം രൂപയ്ക്ക് മലയാളം പടം തീരുന്ന ആ കാലത്തു 60 ലക്ഷം രൂപയാണ് ഈ സിനിമയ്ക്കു ചെലവ് വന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി. കിലുക്കത്തിന്റെ പ്രീവ്യൂ കണ്ട തനിക്കു വലിയ പ്രതീക്ഷ ഒന്നും തോന്നിയില്ല എന്നും കുറെ തമാശയുണ്ടെന്നല്ലാതെ താൻ അതില്‍ വലിയ കഥയൊന്നും കണ്ടില്ല എന്നും ഗുഡ് നൈറ്റ് മോഹൻ പറഞ്ഞു.
പക്ഷെ തന്നെ അത്ഭുതപ്പെടുത്തിയത് സംവിധായകൻ പ്രിയദർശന്റെ ആത്മവിശ്വാസം ആണെന്ന് പറയുന്നു മോഹൻ. ഈ പടത്തിന് ഒരു കോടി രൂപയ്ക്ക് മേല്‍ കളക്ഷന്‍ കിട്ടുകയാണെങ്കില്‍ ഇതിന്റെ ബാക്കി ലാംഗ്വേജ് റൈറ്റ് തനിക്കു തരുമോ എന്നാണ് പ്രിയൻ ചോദിച്ചതെന്നു പറഞ്ഞ ഗുഡ് നൈറ്റ് മോഹൻ, താൻ നിർമ്മിച്ച ഒരു ചിത്രത്തിനും അതിനു മുൻപ് ഒരു കോടി കളക്ഷൻ വന്നിട്ടില്ല എന്നും മലയാളസിനിമയില്‍ ആ സമയത്ത് ഒരു കോടി രൂപ കളക്ഷന്‍ വരുമെന്നുള്ള കാര്യം തന്നെ തനിക്കു അറിയില്ല എന്നും പറയുന്നു. അതുകൊണ്ട് പ്രയദര്‍ശന്‍ ആവശ്യപ്പെട്ട കാര്യം മോഹൻ അംഗീകരിച്ചു. പക്ഷെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കിലുക്കം അഞ്ചു കോടി രൂപയാണ് കളക്ഷൻ നേടിയത് എന്നും മലയാള സിനിമയിലെ അതുവരെയുള്ള സകല റെക്കോര്‍ഡും ബ്രേക്ക് ചെയ്ത് ഏറ്റവുമധികം കളക്റ്റ് ചെയ്ത പടമായിരുന്നു അതെന്നും ഗുഡ് നൈറ്റ് മോഹൻ വെളിപ്പെടുത്തി. സംവിധായകന്‍ പ്രിയദര്‍ശന്‍ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ചിത്രത്തിന്റെ പകര്‍പ്പവകാശം വിറ്റു 10 ലക്ഷം രൂപ വരെ നേടിയെന്നും ആ കാലത്തു പ്രിയദർശന്റെ ശമ്പളം പോലും 50000 രൂപ മാത്രമായിരുന്നു എന്നും ഗുഡ് നൈറ്റ് മോഹൻ ഓർത്തെടുക്കുന്നു. മായാമയൂരം, അയ്യര്‍ ദ ഗ്രേറ്റ്, വെള്ളിത്തിര, ഞാൻ ഗന്ധർവ്വൻ തുടങ്ങിയ ചിത്രങ്ങളും ഗുഡ് നൈറ്റ് മോഹൻ നിർമ്മിച്ചതാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.