[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

കടലിൽ അകപ്പെട്ട തെരുവുനായയെ രക്ഷിച്ച് പ്രണവ് മോഹൻലാൽ; വൈറലായി വീഡിയോ..!

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകനാണ് പ്രണവ് മോഹൻലാൽ. ഇപ്പോൾ മലയാള സിനിമയിലെ പ്രശസ്ത യുവ താരങ്ങളിൽ ഒരാൾ കൂടിയാണ് പ്രണവ് മോഹൻലാൽ. എന്നാൽ സിനിമക്കും അപ്പുറം യാത്രകളെ പ്രണയിക്കുന്ന പ്രണവ് മോഹൻലാൽ, ഒരു സഞ്ചാരി എന്ന നിലയിലും അതുപോലെ ജീവിതത്തിൽ വെച്ച് പുലർത്തുന്ന ലാളിത്യവും വിനയവും കൊണ്ടും ഒട്ടേറെ ആരാധകരെ നേടിയ ആളാണ്. പ്രണവ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന ഓരോ വീഡിയോയും അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വളരെ വലിയ രീതിയിൽ ആണ് വൈറലാവുന്നതു. ഈ അടുത്തിടെ മണാലിയിൽ ഒറ്റയ്ക്ക് യാത്ര നടത്തുന്ന പ്രണവിന്റെ വീഡിയോ വമ്പൻ പ്രചാരം നേടിയിരുന്നു. ഇപ്പോഴിതാ, സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് കടലിൽ പെട്ട് പോയ ഒരു തെരുവ് നായയെ പ്രണവ് രക്ഷിക്കുന്ന വീഡിയോ ആണ്. കരയിൽ കണ്ടു നിന്ന ആരോ പകർത്തിയ ആ വീഡിയോ ഇപ്പോൾ വൻ ഹിറ്റാണ്. രണ്ടു മിനിറ്റോളം ദൈർഘ്യമുള്ള ഈ വീഡിയോയിൽ ആദ്യം കാണുന്നത് കടലിൽ നിന്നും നീന്തി വരുന്ന പ്രണവിനെ ആണ്.

കുറെ നീന്തി പ്രണവ് കരയോട് അടുക്കുമ്പോൾ ആണ് പ്രണവിന്റെ കയ്യിൽ ഒരു നായയെ നമ്മുക്ക് കാണാൻ സാധിക്കുന്നത്. തീരത്ത് നിന്നവരുടെ അടുത്തേക്ക് നീന്തിക്കയറിയ പ്രണവ് നായയെ കരയിലെത്തിക്കുകയും ശേഷം ഒന്ന് സംഭവിക്കാത്ത മട്ടിൽ നടന്നു പോവുകയുമാണ്. കരയിലെത്തിയ നായയാവട്ടെ ഉടനെ മറ്റു തെരുവ് നായ്കൾക്കൊപ്പം ചേർന്ന് പോവുകയും ചെയ്യും. മോഹൻലാലിന്റെ ഫാൻ പേജുകളിൽ ഒന്നായ ദ കംപ്ലീറ്റ് ആക്ടർ എന്ന അക്കൗണ്ടിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്‌. മോഹൻലാൽ അതിസാഹസികമായി പുഴയിൽ സംഘട്ടനം നടത്തി അഭിനയിച്ച നരൻ എന്ന ചിത്രത്തോട് ഉപമിച്ചു കൊണ്ട് റിയൽ ലൈഫ് നരൻ എന്ന് പറഞ്ഞാണ് ആരാധകർ ഈ വീഡിയോ ഷെയർ ചെയ്യുന്നത്. സഞ്ചാരം കൊണ്ട് ഏവരുടെയും മനസ്സിലിടം പിടിച്ച പ്രണവ്, ദുൽഖർ കഥാപാത്രമായ ചാർളിയെ ഓർമിപ്പിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് റിയൽ ലൈഫ് ചാർളി എന്നും സോഷ്യൽ മീഡിയ പ്രണവിനെ വിശേഷിപ്പിക്കാറുണ്ട്. വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം, പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിവയാണ് പ്രണവ് മോഹൻലാൽ അഭിനയിച്ചു ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

6 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.