[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ജോബി ജോർജ്ജിന്റെ സാമ്പത്തിക തട്ടിപ്പുകൾ തെളിവ് സഹിതം പങ്ക് വെച്ച് മഹാ സുബൈർ; ഷെയിൻ നിഗം വിവാദം കൂടുതൽ പൊട്ടിത്തെറികളിലേക്ക്

യുവ താരം ഷെയിൻ നിഗമും നിർമ്മാതാവായ ജോബി ജോർജ്ജും തമ്മിൽ ഉണ്ടായ പ്രശ്നം മലയാള സിനിമയിൽ കൂടുതൽ പൊട്ടിത്തെറികൾ ഉണ്ടാക്കുന്നു. ജോബി ജോർജ് തനിക്കു വധ ഭീഷണി നൽകി എന്ന ആരോപണവുമായി ഷെയിൻ നിഗം രംഗത്ത് വന്നപ്പോൾ, ജോബി ജോർജ് ഒരു പത്ര സമ്മേളനം വിളിച്ചു കൂട്ടി താൻ ഈ വിഷയത്തിൽ നിരപരാധി ആണെന്നും ഷെയിൻ കരാർ ലംഘനം നടത്തിയതിനെ തുടർന്ന് ഉണ്ടായ തർക്കം മാത്രമാണ് അതെന്നും പറഞ്ഞിരുന്നു. ഷെയിൻ കരാർ ലംഘനം നടത്തി എന്നതിന്റെ രേഖകളും ജോബി ജോർജ് അന്ന് കാണിച്ചിരുന്നു. എന്നാൽ ഷെയിൻ നിഗത്തിനൊപ്പം തന്നെ അദ്ദേഹം ഇപ്പോൾ അഭിനയിക്കുന്ന കുർബാനി എന്ന ചിത്രത്തിന്റെ നിർമാതാവായ മഹാ സുബൈറിനെയും ജോബി ജോർജ് അസഭ്യം പറഞ്ഞിരുന്നു. ഇപ്പോഴിതാ ജോബി ജോർജ് നടത്തിയ തട്ടിപ്പുകളുടെ തെളിവുമായി മഹാ സുബൈറും രംഗത്ത് വന്നിരിക്കുകയാണ്.

തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ആണ് മഹാ സുബൈർ ജോബിക്ക് എതിരെയുള്ള തെളിവുകൾ നിരത്തിയത്. മഹാ സുബൈറിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ, “പ്രിയ സുഹൃത്തുക്കളെ ഞാൻ മഹാസുബൈർ. കഴിഞ്ഞ ദിവസങ്ങളിൽ ഷൈൻ നിഗവും ജോബിജോർജ് നിർമ്മാതാവും തമ്മിൽ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ കുറിച്ച് അദ്ദേഹത്തിനോട് ഞാൻ സംസാരിച്ചപ്പോൾ വളരെ മോശമായ രീതിയിലാണ് അദ്ദേഹം എന്നോട് പ്രതികരിച്ചത്. എന്നെപ്പോലെ തന്നെ ഒരു നിർമ്മാതാവാണ് ജോബി ജോർജ്. ഞാനുമായി അദ്ദേഹം നടത്തിയ സംഭാഷണം എല്ലാവരും കേട്ടിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എനിക്ക് കിട്ടിയ മറുപടി ഷൈൻ നിഗം നായകനായി ഞാൻ പുതിയതായി നിർമ്മിക്കുന്ന കുർബാനി എന്ന ചിത്രം കേരളത്തിൽ ഓടിക്കില്ല, നീ പട്ടിയെപ്പോലെ തെണ്ടി നടക്കും എന്നൊക്കെയുള്ള രീതിയിൽ ആണ് എന്റെ സഹപ്രവർത്തകൻ സംസാരിച്ചത്. അദ്ദേഹം ഇക്കാലയളവിൽ ഉണ്ടാക്കിവെച്ച സാമ്പത്തിക തട്ടിപ്പുകളുടെ കഥ പത്ര ദൃശ്യമാധ്യമങ്ങൾ വന്നത് ആരും മറന്നിട്ടുണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്.

സാമ്പത്തികമായ ഒരുപാട് തട്ടിപ്പുകൾ നടത്തി എല്ലാ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കിയ ഒരു ആളാണ് ശ്രീ ജോബി ജോർജ്‌. ഞാൻ മലയാള സിനിമയിൽ വന്നിട്ട് 20 വർഷത്തിനു മുകളിലായി. മലയാളത്തിൽ കഷ്ടപ്പെട്ട് ഒരുപാട് സിനിമകൾ നിർമിച്ചിട്ടുണ്ട്. മീശമാധവൻ, മനസിനക്കരെ പാലേരിമാണിക്യം, ക്രിസ്ത്യൻ ബ്രദേഴ്സ് തുടങ്ങി നിരവധി സിനിമകൾ വർണചിത്രയുടെ ബാനറിൽ നിർമ്മിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ എന്റെ ജീവിത മാർഗം സിനിമ തന്നെയാണ്. ഒരുപാട് കഷ്ടപെട്ടും ബുദ്ധിമുട്ടിയും തന്നെയാണ് ഞാൻ ഒരു സിനിമ എടുക്കുന്നത്. എന്റെ സഹപ്രവർത്തകനായ ജോബി ജോർജ് സാമ്പത്തിക തട്ടിപ്പിലൂടെ നേടിയ നൂറുകോടിയുടെ ബാങ്ക് ബാലൻസ് ഒന്നുമില്ലാത്ത ഒരു സാധാരണ നിർമാതാവാണ് ഞാൻ. സിനിമയിൽ സ്വാഭാവികമായി അങ്ങോട്ടുമിങ്ങോട്ടും പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുമ്പോൾ അതിനെ അതിൻറെ രീതിക്ക് സംസാരിച്ചു പ്രശ്നങ്ങൾ തീർത്ത് സന്തോഷത്തോടെ പോകണം എന്നാണ് എൻറെ രീതി. ഈ കുറിപ്പ് എഴുതാൻ കാരണമായത് എന്നെ സ്നേഹിക്കുന്ന സിനിമയെ സ്നേഹിക്കുന്ന എല്ലാവരും ഒന്ന് അറിയണമെന്ന് മാത്രമേ എനിക്കുള്ളൂ. തട്ടിപ്പും വെട്ടിപ്പും നടത്തി പണം സമ്പാദിച്ച് സിനിമ നിർമിക്കുമ്പോൾ ഒരു കാര്യം ഓർക്കണം അതിൽ ഒത്തിരി പേരുടെ കണ്ണുനീർ ഉണ്ടെന്ന്. അത് മറച്ചുവെക്കാൻ വാർത്താസമ്മേളനം നടത്തി മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ജോബി ജോർജിന്റെ പഴയ തട്ടിപ്പിന്റെ കഥ ഈ കുറിപ്പിനോടൊപ്പം ഞാൻ ചേർക്കുന്നു. സിനിമയുടെ പരാജയവും വിജയവും തീരുമാനിക്കുന്നത് പ്രേക്ഷകർ തന്നെയാണ്. പ്രേക്ഷകർക്ക് മുമ്പിലേക്ക് സ്നേഹത്തോടെ ഈ കുറിപ്പ് സമർപ്പിക്കുന്നു.”.

webdesk

Recent Posts

ലോക ചാപ്റ്റർ 2 പ്രഖ്യാപിച്ചു; നായകനും വില്ലനുമായി ടോവിനോ തോമസ്

ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…

5 hours ago

കംപ്ലീറ്റ് ഫൺ റൈഡാവാൻ ഷറഫുദീൻ – അനുപമ പരമേശ്വരൻ ചിത്രം; “പെറ്റ് ഡിറ്റക്ടീവ്” തീം സോങ്ങ് പുറത്തിറങ്ങി.

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…

2 days ago

അടിച്ചു മോനേ, സഞ്ജു സാംസൺ സെഞ്ച്വറി അടിച്ചു.. സെന്ന ഹെഗ്ഡെയുടെ ‘അവിഹിതം’ ട്രെയിലർ പുറത്തിറങ്ങി.

ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…

2 days ago

ഞെട്ടിക്കാൻ റിമ കല്ലിങ്കൽ. ‘തീയേറ്റർ’ റഷ്യയിലെ കാസാനിലേക്ക് ; ചിത്രം ഒക്ടോബർ 16ന് തീയറ്ററുകളിൽ എത്തും.

ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…

5 days ago

പ്രണയത്തിന് ആയുസുണ്ടോ?; നവ്യ നായർ – സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി”യുടെ ടീസർ പുറത്തിറങ്ങി.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…

5 days ago

നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” ടീസർ നാളെ; റിലീസ് ചെയ്യുന്നത് മമ്മൂട്ടി

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…

6 days ago

This website uses cookies.