മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാക്കളിൽ ഒരാളാണ് ബി സി ജോഷി. മാടമ്പി എന്ന സൂപ്പർഹിറ്റ് മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ചിത്രം നിർമ്മിച്ചു ശ്രദ്ധ നേടിയ ബി സി ജോഷി നിർമ്മിച്ച കലാമൂല്യമുള്ള ചിത്രങ്ങളിൽ ഒന്നാണ് ഡോക്ടർ ബിജു ഒരുക്കിയ വീട്ടിലേക്കുള്ള വഴി. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആണ് ഈ ചിത്രത്തിലെ നായക വേഷം ചെയ്തത്. ഇപ്പോഴിതാ ഈ ചിത്രം നിർമ്മിച്ച സമയത്തെ ചില അനുഭവങ്ങൾ പങ്കു വെക്കുകയാണ് ബി സി ജോഷി. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സിനിമാ വിശേഷങ്ങള്‍ എല്ലാവരോടും തുറന്നു പറയുന്നത്.
വീട്ടിലേക്കുള്ള വഴിയെന്ന സിനിമ ചെയ്യാന്‍ വളരെ ചെറിയ പ്രതിഫലം മാത്രമാണ് പൃഥ്വിരാജ് സുകുമാരൻ വാങ്ങിയതെന്നും, അതോടൊപ്പം ഈ ചിത്രം പൂർത്തിയാക്കാൻ എല്ലാ രീതിയിലും അദ്ദേഹം സഹകരിച്ചുവെന്നും ബി സി ജോഷി പറയുന്നു. സാറ്റലൈറ്റ് കിട്ടണമെന്ന ഉദ്ദേശത്തോടെയാണ് പൃഥ്വിരാജിനെ വെച്ച് ആ സിനിമ എടുത്തത് എന്നും 1.10 കോടി രൂപയാണ് അന്ന് സാറ്റലൈറ്റായി കിട്ടിയത് എന്നും ബി സി ജോഷി വെളിപ്പെടുത്തി. 15 ലക്ഷം രൂപയായിരുന്നു അന്ന് പൃഥ്വിരാജ് സുകുമാരന് കൊടുത്ത പ്രതിഫലമെന്നും അത് മതി എന്നു അദ്ദേഹം തന്നെ പറയുകയായിരുന്നു എന്നും ബി സി ജോഷി ഓർക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ സ്ഥലമായിരുന്നു ഷൂട്ടിങ്ങിന് തിരഞ്ഞെടുത്തത് എന്നത് കൊണ്ട് തന്നെ സെറ്റിൽ അംഗങ്ങൾ കുറവായിരുന്നു. അതുകൊണ്ട് തന്നെ ക്യാമറയൊക്കെ പൃഥ്വിരാജ് തന്നെ തോളില്‍ എടുത്തുകൊണ്ടു പോകുമായിരുന്നു എന്നതും അദ്ദേഹം ഓർത്തെടുത്തു. 16 അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ആണ് ഈ ചിത്രം പ്രദർശിപ്പിച്ചത്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
This website uses cookies.