[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഹോം സിനിമയ്ക്കു അഭിനന്ദനവുമായി മോഹൻലാൽ; വാക്കുകൾ പങ്കു വെച്ച് അണിയറ പ്രവർത്തകർ..!

ഈ വർഷം മലയാളത്തിൽ വന്നതിൽ ഏറ്റവും മികച്ച സിനിമകളിലൊന്നായി പരിഗണിക്കപ്പെടുന്ന ചിത്രമാണ് ഹോം.  റോജിൻ തോമസ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഇന്ദ്രൻസ് ആണ് നായക വേഷം ചെയ്തത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ഈ ചിത്രം ആമസോൺ പ്രൈം റിലീസ് ആയാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഇന്ദ്രൻസിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എങ്കിലും ശ്രീനാഥ് ഭാസി, നസ്ലെൻ, മഞ്ജു പിള്ള, ശ്രീകാന്ത് മുരളി, മണിയൻ പിള്ള രാജു, ജോണി ആന്റണി, വിജയ് ബാബു, ദീപ തോമസ്, കൈനകരി തങ്കരാജ് തുടങ്ങി ഒട്ടേറെ അഭിനേതാക്കൾ മികച്ച പ്രകടനങ്ങളുമായി കളം നിറഞ്ഞു. ഈ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് പ്രേക്ഷകരും നിരൂപകരും സിനിമാ പ്രവർത്തകരും ഒരുപോലെ രംഗത്ത് വന്നിരുന്നു. രണ്ടു ദിവസം മുൻപ് മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ ആണ് ഈ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ടു വന്നതെങ്കിൽ, ഇപ്പോൾ എത്തിയിരിക്കുന്നത് ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ ആയ, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ്.

ഈ ചിത്രം കണ്ട അദ്ദേഹം, ഇതിലെ അഭിനേതാവും തന്റെ സുഹൃത്തുമായ ശ്രീകാന്ത് മുരളിക്ക് ആണ് സന്ദേശം അയച്ചത്. ആ സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് അടക്കം സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ച് കൊണ്ട് ശ്രീകാന്ത് മുരളി നന്ദി അറിയിക്കുകയും ചെയ്തു. ‘ഹോം കണ്ടു. വിളിച്ച് അഭിനന്ദിക്കുവാന്‍ ശ്രമിച്ചിട്ട് കിട്ടിയില്ല. വളരെ മികച്ച സിനിമ. ഇനിയും ഇത് തുടരുക’ എന്നാണ് ശ്രീകാന്ത് മുരളിക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിലെ മോഹൻലാലിന്റെ വാക്കുകൾ. മഹാമാരിക്കാലത്ത് താന്‍ കണ്ട ഏറ്റവും മികച്ച അഞ്ച് ചിത്രങ്ങളിലൊന്നാണെന്നാണ് ഹോം എന്നായിരുന്നു പ്രിയദര്‍ശന്‍ കുറിച്ച വാക്കുകൾ. പ്രശസ്ത തമിഴ് സംവിധായകൻ എ ആർ മുരുഗദോസ്സും ഈ ചിത്രം കണ്ടു സംവിധായകൻ റോജിൻ തോമസിനെ വിളിച്ചു അഭിനന്ദിച്ചിരുന്നു. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

4 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

4 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.