മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രമാണ് വൺ. ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ച ഈ പൊളിറ്റിക്കൽ ഡ്രാമ ചിത്രത്തിൽ കടക്കൽ ചന്ദ്രൻ എന്ന് പേരുള്ള കേരളാ മുഖ്യമന്ത്രി ആയാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഇതിലെ മമ്മൂട്ടിയുടെ ലുക്ക് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. വെള്ള ഖദർ ഷർട്ടും മുണ്ടും കറുത്ത ഫ്രെയിം ഉള്ള കണ്ണടയും വെച്ച് കടക്കൽ ചന്ദ്രനായി മമ്മൂട്ടിയിരിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം വലിയ പ്രേക്ഷക പ്രീതി നേടിയിരുന്നു. ഇപ്പോഴിതാ കടക്കൽ ചന്ദ്രനായുള്ള മമ്മൂട്ടിയുടെ അതേ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന മലയാളത്തിലെ ഒരു പ്രമുഖ നിർമ്മാതാവിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. അത് മറ്റാരുമല്ല, പ്രമുഖ മലയാള സിനിമാ നിർമ്മാതാവും വിതരണക്കാരനുമായ ആന്റോ ജോസഫ് ആണ് കടക്കൽ ചന്ദ്രന്റെ ലുക്കിൽ ഇപ്പോൾ എത്തിയിരിക്കുന്നത്. ആന്റോ ജോസഫ് ഈ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ചിത്രം പങ്കു വെച്ചിരിക്കുന്നത് പ്രമുഖ പ്രൊഡക്ഷൻ കോൺട്രോളറായ ബാദുഷയാണ്.
ഇതാര്, കടക്കൽ ചന്ദ്രനോ, എന്ന ചോദ്യത്തോടെയാണ് ബാദുഷ ആന്റോ ജോസഫിന്റെ ചിത്രം തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ പങ്കു വെച്ചിരിക്കുന്നത്. മമ്മൂട്ടിയെ വെച്ചും ഏറെ ചിത്രങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്തിരിക്കുകയും ചെയ്തിട്ടുള്ള ആന്റോ ജോസഫ് നിർമ്മിച്ച പുതിയ ചിത്രം ഫഹദ് ഫാസിൽ നായകനായ മാലിക് ആണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യേണ്ടതായിരുന്നു എങ്കിലും കോവിഡ് 19 പടർന്നത് മൂലമുണ്ടായ ലോക്ക് ഡൌൺ കാരണം റിലീസ് നീട്ടി വെക്കുകയായിരുന്നു. ഇച്ചായീസ് പ്രൊഡക്ഷൻസ് നിർമ്മിച്ച മമ്മൂട്ടിയുടെ വൺ എന്ന ചിത്രവും ഏപ്രിൽ റിലീസായി പ്ലാൻ ചെയ്തിരുന്ന ചിത്രമാണ്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.