മോഹൻലാൽ ചിത്രമായ ലുസിഫെർ ചരിത്രം കുറിച്ചു മുന്നേറുമ്പോൾ ഈ ചിത്രത്തിലൂടെ സംവിധായകൻ ആയി അരങ്ങേറിയ പൃഥ്വിരാജ് സുകുമാരനും അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുകയാണ്. മോഹൻലാലിന്റെ ത്രസിപ്പിക്കുന്ന പ്രകടനവും പൃഥ്വിരാജ് സുകുമാരന്റെ ഗംഭീര മേക്കിങ്ങും ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഇപ്പോൾ ഈ ചിത്രത്തെയും പൃഥ്വിരാജിന്റെ സംവിധാന മികവിനേയും പുകഴ്ത്തി രംഗത്തു വന്നത് സാക്ഷാൽ പ്രിയദർശൻ ആണ്. ഇന്ത്യൻ സിനിമയിലെ തന്നെ മാസ്റ്റർ ഡയറക്ടർ ആയി അറിയപ്പെടുന്ന പ്രിയദർശൻ പറഞ്ഞത് ലുസിഫെർ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച മാസ്സ് ചിത്രങ്ങളിൽ ഒന്നാണ് എന്നാണ്.
പൃഥ്വിരാജ് പ്രിയദർശന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു കൊണ്ട് അദ്ദേഹത്തിന് നന്ദി പറയുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ വാക്കുകൾ തനിക്ക് ലഭിച്ച അവാർഡ് ആണെന്നും താൻ സംവിധായകൻ ആകാനുള്ള ഒരു കാരണം പ്രിയദർശൻ എന്ന ഇതിഹാസം ഒരുക്കിയ ചിത്രങ്ങൾ നൽകിയ പ്രചോദനം ആണെന്നും പൃഥ്വിരാജ് പറയുന്നു. മോഹൻലാൽ നായകനായ മരക്കാർ അറബി കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ ആണ് പ്രിയദർശൻ ഇപ്പോൾ. നൂറു കോടി രൂപക്ക് മുകളിൽ മുതൽ മുടക്കുള്ള മലയാളത്തിലെ ഏറ്റവും വലിയ ചിത്രവുമാണ് മരക്കാർ. ലുസിഫെർ നിർമ്മിച്ച ആന്റണി പെരുമ്പാവൂർ തന്നെയാണ് ആശീർവാദ് സിനിമാസിന്റെ ബാനറിൽ മരക്കാരും നിർമ്മിക്കുന്നത്. കോണ്ഫിഡന്റ് ഗ്രൂപ്പ്, മൂൺ ഷോട്ട് എന്റർടൈന്മെന്റ് എന്നീ ബാനറുകളും മരക്കാറിന്റെ നിർമ്മാണ പങ്കാളികൾ ആയി ഉണ്ട്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.