ബോളിവുഡിൽ ഏറ്റവും കൂടുതൽ സിനിമ ഒരുക്കിയ സംവിധായകരിൽ ഒരാളാണ് മലയാളത്തിന്റെ സ്വന്തം പ്രിയദർശൻ. അക്ഷയ് കുമാറിനെ സൂപ്പർ താരമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച പ്രിയദർശൻ ബോളിവുഡിൽ ഒരുക്കിയ ഭൂരിഭാഗം ചിത്രങ്ങളും സൂപ്പർ ഹിറ്റുകൾ ആണ്. ഇപ്പോഴിതാ 6 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ബോളിവുഡിൽ എത്താൻ ഒരുങ്ങുകയാണ് പ്രിയദർശൻ. 2003 ഇൽ പ്രിയദർശൻ ഒരുക്കിയ സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രമായ ഹംഗാമയുടെ രണ്ടാം ഭാഗം ആയിരിക്കും ഈ പുതിയ ചിത്രം എന്നാണ് സൂചന. മലയാളത്തിൽ പ്രിയദർശന്റെ ആദ്യ ചിത്രമായ പൂച്ചക്കൊരു മൂക്കുത്തി എന്ന സൂപ്പർ ഹിറ്റിന്റെ ഹിന്ദി റീമേക് ആയിരുന്നു ഹംഗാമ.
അശ്ലീലമോ, ദ്വയാര്‍ത്ഥമോ ഇല്ലാത്ത പക്കാ എന്റര്‍ടെയിനറായിരിക്കും ഹംഗാമ സെക്കന്‍ഡ് എന്നാണ് പ്രിയദർശൻ പറയുന്നത്. അക്ഷയ് ഖന്ന, അഫ്താബ്, റിമി സെൻ, പരേഷ് റാവൽ എന്നിവർ ആയിരുന്നു ഹംഗാമയിൽ അഭിനയിച്ചത്. എന്നാൽ ഈ രണ്ടാം ഭാഗത്തിൽ ഈ താരനിരയിൽ നിന്ന് പരേഷ് റാവൽ മാത്രമേ ഉണ്ടാകു. രണ്ടാം ഭാഗം നിർമ്മിക്കുന്നത് ആദ്യ ഭാഗം നിർമ്മിച്ച വീനസ് ആണ്. ഈ ചിത്രത്തിലെ താരങ്ങൾ ആരൊക്കെ എന്ന് അധികം വൈകാതെ തന്നെ പ്രഖ്യാപനം ഉണ്ടാകും.
മോഹന്‍ലാലിനെ നായകനാക്കി 100 കോടി ബജറ്റില്‍ ഒരുക്കിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ പ്രിയദർശൻ ചിത്രം അടുത്ത വർഷം മാർച്ചിൽ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് മരക്കാർ.
ചെറിയ ബഡ്ജറ്റിൽ ചിത്രങ്ങൾ ഒരുക്കി ബോളിവുഡിൽ വമ്പൻ വിജയങ്ങൾ ആണ് പ്രിയദർശൻ സൃഷ്ടിച്ചത്. ബോളിവുഡ് സൂപ്പർ താരങ്ങൾ ആയ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവരെ വെച്ചും പ്രിയദർശൻ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രിയദർശന്റെ മരക്കാർ എന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ ഭാഷകളിൽ ആയാണ് റിലീസ് ചെയ്യാൻ പോകുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.