മലയാള സിനിമയിലെ എന്നു മാത്രമല്ല, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് കൂട്ടുകെട്ടാണ് മോഹൻലാൽ- പ്രിയദർശൻ ടീം. മൂന്ന് ഇൻഡസ്ട്രി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടാക്കിയ മറ്റൊരു ടീം ഇല്ല. ചിത്രം, കിലുക്കം, ചന്ദ്രലേഖ എന്ന മൂന്ന് ഇൻഡസ്ട്രി ഹിറ്റുകൾക്ക് പുറമെ ഈ കൂട്ടുകെട്ട് സമ്മാനിച്ച സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഏറെ. പൂച്ചക്കൊരു മൂക്കുത്തി, ഹലോ മൈ ഡിയർ റോങ് നമ്പർ, അരം + അരം = കിന്നരം, താളവട്ടം, ആര്യൻ, അഭിമന്യു, വെള്ളാനകളുടെ നാട്, തേന്മാവിൻ കൊമ്പത്, മിന്നാരം, അദ്വൈതം, കാലാപാനി, കാക്കക്കുയിൽ, ഒപ്പം തുടങ്ങിയവ അതിൽ ചിലതാണ്. ഈ കൂട്ടത്തിൽ 1994 ഇൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായ ചിത്രമാണ് മിന്നാരം. ഈ ചിത്രത്തിലെ ഗാനങ്ങളും, മോഹൻലാൽ- ജഗതി- പപ്പു- ശങ്കരാടി- മണിയൻ പിള്ള രാജു ടീമിന്റെ കോമഡി സീനുകളുമെല്ലാം ഇപ്പോഴും പ്രേക്ഷകർക്കിടയിൽ തരംഗമാണ്.
ഈ ചിത്രത്തിലെ ഏറ്റവും ഹിറ്റായ ഒരു രംഗമാണ് മോഹൻലാൽ- മണിയൻ പിള്ള രാജു ടീമിന്റെ പ്രശസ്തമായ, കുഞ്ഞിന്റെ പേര് മല മല എന്ന ഡയലോഗ് പറയുന്ന സീൻ. ആ രംഗം എഴുതിയതിനെ കുറിച്ചു പൂച്ചക്കൊരു മൂക്കുത്തി റീയൂണിയൻ എന്ന ക്ലബ് ഹൗസ് സംവാദത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയദർശൻ. ആ സീൻ ഷൂട്ട് ചെയ്യേണ്ട ദിവസം രാവിലെ ആയപ്പോഴും ആ രംഗം എഴുതിയിട്ടുണ്ടായിരുന്നില്ല എന്നും, രാവിലെ മോഹൻലാൽ റെഡി ആയി സെറ്റിൽ എത്തുമ്പോൾ സീൻ ഇല്ലാതിരുന്നാൽ ലാൽ തന്നെ വഴക്ക് പറയും എന്ന് പേടിച്ചു, മോഹൻലാലിന്റെ വഴക്ക് കേൾക്കാതിരിക്കാൻ സെറ്റിൽ ഇരുന്നു 15 മിനിറ്റ് കൊണ്ടാണ് ആ രംഗം എഴുതി തീർത്തത് എന്നും പ്രിയദർശൻ പറയുന്നു. ഇപ്പോൾ ആ സിനിമ റിലീസ് ചെയ്ത് 27 വർഷങ്ങൾ ആവുമ്പോഴും ആ രംഗം മലയാള സിനിമാ ചരിത്രത്തിലെ തന്നെ എവർഗ്രീൻ ക്ലാസ്സിക് കോമഡി സീൻ ആയി നിലനിൽക്കുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.