മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായ, മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന സിനിമ ഇനി എന്ന് റിലീസ് ചെയ്യുമെന്ന സിനിമാ പ്രേമികളുടെ ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രൈലെർ ഇന്ത്യ മുഴുവൻ തരംഗമായി മാറിയിരുന്നു. ഈ കഴിഞ്ഞ മാർച്ച് മാസം ലോകമെമ്പാടുമുള്ള അയ്യായിരം സ്‌ക്രീനുകളിൽ മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസായി അഞ്ചു ഭാഷകളിൽ മരക്കാർ റിലീസ് ചെയ്യാനിരിക്കെയാണ് കൊറോണ ഭീതി മൂലം ഇന്ത്യ ലോക്ക് ഡൗണിലാവുന്നതും ലോകം മുഴുവൻ സിനിമ വ്യവസായം തന്നെ നിശ്ചലമാവുന്നതും.
ഇപ്പോഴിതാ ഇനിയെന്ന് ഈ ചിത്രം റിലീസ് ചെയ്യുമെന്ന് പറയുകയാണ് സംവിധായകൻ പ്രിയദർശൻ. ഇപ്പോൾ സിനിമയല്ല വലുതെന്നും അതിലും വലിയ കാര്യങ്ങളാണ് നമ്മുക്കും ചുറ്റും നടക്കുന്നതെന്നും പ്രിയദർശൻ പറയുന്നു. സിനിമ എന്നത് ജനങ്ങളുടെ മനസ്സിൽ ഏറ്റവും അവസാനത്തെ കാര്യം മാത്രമാണെന്നും അതുകൊണ്ടു തന്നെ ചിത്രത്തിന്റെ റിലീസിനെ പറ്റി കൂടുതൽ ചിന്തിച്ചു തലപുണ്ണാക്കുന്നില്ല എന്നും പ്രിയദർശൻ പറയുന്നു. എന്നാലും എല്ലാം ശരിയായി വരികയാണെങ്കിൽ ഈ വർഷം ഡിസംബർ മാസത്തിലോ അല്ലെങ്കിൽ അടുത്ത വർഷമോ ആയിരിക്കും ചിത്രം റിലീസിനെത്തുകയെന്നും ദി ന്യൂസ് മിനിട്ടിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം അറിയിച്ചു. ഇപ്പോൾ ഹംഗാമ 2 എന്ന ഹിന്ദി ചിത്രവും എൺപതു ശതമാനം പൂർത്തിയാക്കിയിരിക്കുകയാണ് പ്രിയദർശൻ. മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാൽ, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു, അശോക് സെൽവൻ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, മഞ്ജു വാര്യർ, നെടുമുടി വേണു, മുകേഷ്, ബാബുരാജ്, സുഹാസിനി, ഹരീഷ് പേരാടി, ഗണേഷ് കുമാർ, സന്തോഷ് കീഴാറ്റൂർ, മാമുക്കോയ, ഇന്നസെന്റ്, മണിക്കുട്ടൻ, നന്ദു, സുരേഷ് കൃഷ്ണ തുടങ്ങി ഒരു വലിയ താരനിര തന്നെ മരക്കാരിൽ അണിനിരന്നിട്ടുണ്ട്.
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.