മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിലൊരാളാണ് ശോഭന. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‍കാരം രണ്ടു തവണ നേടിയെടുത്ത ശോഭന ഒരുകാലത്തെ മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നായികാ നടിയായിരുന്നു. മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളുടേയും നായികാ വേഷം ചെയ്തിട്ടുള്ള ശോഭന ഇടക്കാലത്തു സിനിമയിൽ നിന്നും മാറി ക്ലാസിക്കൽ നൃത്തവുമായി മുന്നോട്ടു പോവുകയായിരുന്നു. ഈ വർഷമാണ് വരനെ ആവശ്യമുണ്ട് എന്ന സൂപ്പർ ഹിറ്റ് അനൂപ് സത്യൻ ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികാ വേഷം ചെയ്തു കൊണ്ട് ശോഭന തിരിച്ചെത്തിയത്. ഒട്ടേറെ ക്ലാസിക് മലയാളം ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് ശോഭന. കഴിഞ്ഞ ദിവസം ഫേസ്ബുക് ലൈവിൽ വന്നപ്പോൾ ശോഭനയോടു ആരാധകർ ചോദിച്ചത് കരിയറിൽ ഏറ്റവും കൂടുതൽ ആസ്വദിച്ചു അഭിനയിച്ച ചിത്രമേതെന്നാണ്. അപരൻ, കാണാമറയത്, ഇന്നലെ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളുടെ പേര് പറഞ്ഞ ശോഭന താൻ ഏറ്റവും കൂടുതൽ ആസ്വദിച്ച സിനിമാ സെറ്റ് തേന്മാവിൻ കൊമ്പത്തിന്റെ ആയിരുന്നു എന്നാണ് പറയുന്നത്. പ്രിയദർശൻ ഒരു ജീനിയസ് ആണെന്നും അതുപോലെ മോഹൻലാൽ, നെടുമുടി വേണു എന്നിവരോടൊപ്പമുള്ള ഓരോ നിമിഷവും വളരെ രസകരമായിരുന്നു എന്നും ശോഭന പറഞ്ഞു.
തനിക്കു ദേശീയ അവാർഡ് നേടിത്തന്ന മണിച്ചിത്രത്താഴ് എന്ന ചിത്രം ശോഭന പറയുമെന്നാണ് കൂടുതലും പേര് വിചാരിച്ചതു എങ്കിലും ആ ചിത്രത്തിലെ കഥയും കഥാന്തരീക്ഷവും കഥാപാത്രവും വളരെ സങ്കീര്ണമായതു കൊണ്ട് തന്നെ ആ ചിത്രം അഭിനയിക്കുമ്പോൾ ഒരു സമ്മർദം അനുഭവപ്പെട്ടിരുന്നു എന്നും അതുകൊണ്ടാണ് ഏറെ ആസ്വദിച്ചു അഭിനയിച്ച ചിത്രങ്ങളുടെ ലിസ്റ്റിൽ അത് ഉൾപ്പെടുത്തത് എന്നും ശോഭന പറയുന്നു. എന്നാൽ തനിക്കു ഒരു ലൈഫ് നൽകിയ കഥാപാത്രമാണ് മണിച്ചിത്രത്താഴിലെ നാഗവല്ലി എന്നും, ഇപ്പോഴും തന്നെ കാണുമ്പോൾ ആളുകൾ സംസാരിക്കുന്നതു ആ കഥാപാത്രത്തെ കുറിച്ചാണെന്നും ശോഭന വെളിപ്പെടുത്തി.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.